⚡ Breaking
അടിയന്തര സാഹചര്യങ്ങളെ നേരിടാൻ കുടുംബങ്ങളെ സജ്ജമാക്കാനുള്ള പ്രചാരണത്തിന് സർക്കാർ ചെലവഴിച്ചത് €1.2 ദശലക്ഷത്തിലധികം പൊതുമേഖലാ ശമ്പള കരാർ സ്വകാര്യ മേഖലയിലും വേതന സമ്മർദ്ദം വർദ്ധിപ്പിച്ചേക്കാം: സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ് അയർലൻഡിലെ ‘മൈൻഡിന്’ പുതിയ നേതൃത്വം: നിഷ ജോസഫ് പ്രസിഡന്റ്, സാജു കുമാർ സെക്രട്ടറി രാത്രി വൈകിയുള്ള ചർച്ചയ്‌ക്കൊടുവിൽ 10.75% ശമ്പള കരാറിൽ ധാരണ: പൊതുമേഖലാ പണിമുടക്ക് റദ്ദാക്കി യൂറോപ്യൻ ഉച്ചകോടിയുടെ തിളക്കത്തിൽ ഡബ്ലിൻ നഗരം; സുരക്ഷാ നടപടികൾ ശക്തമാക്കി ഗാർഡ; ഡബ്ലിൻ നഗരത്തിൽ നാല് ദിവസത്തെ ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു “Take It or Leave It”: ശമ്പള വാഗ്ദാനത്തിൽ തീരുമാനമെടുക്കാൻ യൂണിയനുകൾക്ക് 48 മണിക്കൂർ അടിയന്തര സാഹചര്യങ്ങളെ നേരിടാൻ കുടുംബങ്ങളെ സജ്ജമാക്കാനുള്ള പ്രചാരണത്തിന് സർക്കാർ ചെലവഴിച്ചത് €1.2 ദശലക്ഷത്തിലധികം പൊതുമേഖലാ ശമ്പള കരാർ സ്വകാര്യ മേഖലയിലും വേതന സമ്മർദ്ദം വർദ്ധിപ്പിച്ചേക്കാം: സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ് അയർലൻഡിലെ ‘മൈൻഡിന്’ പുതിയ നേതൃത്വം: നിഷ ജോസഫ് പ്രസിഡന്റ്, സാജു കുമാർ സെക്രട്ടറി രാത്രി വൈകിയുള്ള ചർച്ചയ്‌ക്കൊടുവിൽ 10.75% ശമ്പള കരാറിൽ ധാരണ: പൊതുമേഖലാ പണിമുടക്ക് റദ്ദാക്കി യൂറോപ്യൻ ഉച്ചകോടിയുടെ തിളക്കത്തിൽ ഡബ്ലിൻ നഗരം; സുരക്ഷാ നടപടികൾ ശക്തമാക്കി ഗാർഡ; ഡബ്ലിൻ നഗരത്തിൽ നാല് ദിവസത്തെ ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു “Take It or Leave It”: ശമ്പള വാഗ്ദാനത്തിൽ തീരുമാനമെടുക്കാൻ യൂണിയനുകൾക്ക് 48 മണിക്കൂർ
Monday, November 16, 2026
അടിയന്തര സാഹചര്യങ്ങളെ നേരിടാൻ കുടുംബങ്ങളെ സജ്ജമാക്കാനുള്ള പ്രചാരണത്തിന് സർക്കാർ ചെലവഴിച്ചത് €1.2 ദശലക്ഷത്തിലധികം
Ireland Malayalam News

അടിയന്തര സാഹചര്യങ്ങളെ നേരിടാൻ കുടുംബങ്ങളെ സജ്ജമാക്കാനുള്ള പ്രചാരണത്തിന് സർക്കാർ ചെലവഴിച്ചത് €1.2 ദശലക്ഷത്തിലധികം

അടിയന്തര സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്ന് കുടുംബങ്ങളെ ബോവത്കരിക്കുന്ന സർക്കാരിന്റെ ദേശീയ പ്രചാരണത്തിന് (Campaign) അയർലൻഡിൽ €1.2 ദശലക്ഷത്തിലധികം ചെലവായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

“ബി എമർജൻസി റെഡി” (Be Emergency Ready) എന്ന പേരിൽ ആരംഭിച്ച ഈ കാമ്പെയ്ൻ ഓഗസ്റ്റ് 28-നാണ് പ്രതിരോധ മന്ത്രി ഹെലൻ മക്എൻ്റീ പ്രകാശനം ചെയ്തത്. പ്രതിരോധ വകുപ്പിന്റെ ഓഫീസ് ഓഫ് എമർജൻസി പ്ലാനിംഗ്, ഗവൺമെന്റ് ടാസ്ക് ഫോഴ്സ് ഓൺ എമർജൻസി പ്ലാനിംഗിന് വേണ്ടിയും ലോക്കൽ ഗവൺമെന്റ് അയർലൻഡിന്റെ പിന്തുണയോടെയുമാണ് ഇത് നടപ്പിലാക്കുന്നത്. കൊടുങ്കാറ്റുകൾ, വെള്ളപ്പൊക്കം, വൈദ്യുതി-ജല തടസ്സങ്ങൾ, ആശയവിനിമയ തടസ്സങ്ങൾ തുടങ്ങിയ അപ്രതീക്ഷിത പ്രതിസന്ധികളെ നേരിടാൻ വ്യക്തികളെയും കുടുംബങ്ങളെയും സജ്ജമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

ബുക്ക്‌ലെറ്റുകളുടെ വിതരണം

ഈ പ്രചാരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ പ്രത്യേക ബുക്ക്‌ലെറ്റ് രാജ്യത്തെ എല്ലാ വീടുകളിലും എത്തിച്ചു. സെപ്റ്റംബർ 21 മുതൽ ആൻ പോസ്റ്റ് (An Post) മൂന്ന് ആഴ്ച നീണ്ട വിതരണ പരിപാടിയിലൂടെ ഏകദേശം 2.2 ദശലക്ഷം പകർപ്പുകൾ വീടുകളിൽ എത്തിച്ചു. ഇതിനുപുറമേ ലൈബ്രറികൾ, പൊതു കൗണ്ടറുകൾ, പ്രാദേശിക ഭരണകൂടങ്ങൾ എന്നിവയിലൂടെ 26,000 പകർപ്പുകൾ കൂടി വിതരണം ചെയ്തിട്ടുണ്ട്.

ബുക്ക്‌ലെറ്റ് നൽകുന്ന നിർദ്ദേശങ്ങൾ

അത്യാവശ്യ സാധനങ്ങളുടെ ഒരു കരുതൽ ശേഖരം തയ്യാറാക്കാനും, അടിസ്ഥാനപരമായ ഒരു എമർജൻസി പ്ലാൻ ഉണ്ടാക്കാനും, അയൽക്കാരുമായും ബന്ധുക്കളുമായും ആശയവിനിമയം നിലനിർത്താനും, അത്യാഹിത ഘട്ടങ്ങളിൽ വിശ്വസനീയമായ വിവരസ്രോതസ്സുകൾ മാത്രം ആശ്രയിക്കാനും ഈ ബുക്ക്‌ലെറ്റ് കുടുംബങ്ങളെ ഓർമ്മിപ്പിക്കുന്നു.

ചെക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാന വിവരങ്ങൾ:

  • കേടാകാത്ത ഭക്ഷണ സാധനങ്ങൾ
  • ഒരാൾക്ക് പ്രതിദിനം 2 മുതൽ 3 ലിറ്റർ വരെ കുടിവെള്ളം
  • ടോർച്ച്, ബാറ്ററികൾ, റേഡിയോ
  • അത്യാവശ്യ മരുന്നുകൾ, പ്രധാന രേഖകളുടെ പകർപ്പുകൾ
  • കുട്ടികൾ, പ്രായമായവർ, വളർത്തുമൃഗങ്ങൾ എന്നിവരുടെ പ്രത്യേക ആവശ്യങ്ങൾ

‘ബി വിന്റർ റെഡി’, ‘ബി സമ്മർ റെഡി’ എന്നീ മുൻകാല സീസണൽ പദ്ധതികളെ സമന്വയിപ്പിച്ചുകൊണ്ട്, വർഷം മുഴുവനും ബാധകമായ ‘എല്ലാ അപകടസാധ്യതകളെയും’ (all-hazards) നേരിടാൻ പാകത്തിലാണ് ഈ പുതിയ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2025 ജനുവരിയിലെ ‘ഈയോവിൻ’ (Éowyn) കൊടുങ്കാറ്റ് ഒന്നിലധികം അടിസ്ഥാന സേവനങ്ങൾ ഒരേസമയം സ്തംഭിക്കാൻ ഇടയാക്കിയിരുന്നു; ഈ അനുഭവമാണ് ഇത്തരം തയ്യാറെടുപ്പുകൾ നടത്താൻ സർക്കാരിനെ പ്രേരിപ്പിച്ചത്.

’72 മണിക്കൂർ’ നിർദ്ദേശം ഒഴിവാക്കി

കുടുംബങ്ങൾ കുറഞ്ഞത് 72 മണിക്കൂർ എങ്കിലും സ്വയംപര്യാപ്തരായിരിക്കണമെന്ന് നിർദ്ദേശിക്കുന്ന രീതിയിൽ നിന്ന് ഉദ്യോഗസ്ഥർ പിന്നീട് പിന്മാറിയതായി ഫ്രീഡം ഓഫ് ഇൻഫർമേഷൻ രേഖകൾ വ്യക്തമാക്കുന്നു. 2025 ഒക്ടോബറിൽ അന്നത്തെ പ്രതിരോധ മന്ത്രി സൈമൺ ഹാരിസിന് നൽകിയ റിപ്പോർട്ടിൽ, 72 മണിക്കൂർ എന്ന കർശന കണക്കിന് പകരം ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ പാകത്തിൽ അവശ്യവസ്തുക്കൾ കയ്യിൽ കരുതുക എന്ന സമീപനത്തിലേക്ക് മാറുന്നതായി വ്യക്തമാക്കിയിരുന്നു.

2025 മാർച്ചിൽ EU കൊണ്ടുവന്ന ‘പ്രിപ്പേഡ്നെസ് യൂണിയൻ സ്ട്രാറ്റജി’ പ്രകാരമാണ് 72 മണിക്കൂർ മാർഗ്ഗനിർദ്ദേശം വന്നതെങ്കിലും, പൊതുജനങ്ങളിൽ ആശങ്ക ഉണ്ടാകാതിരിക്കാൻ ഇത് മാറ്റുകയായിരുന്നു. ജൂലൈയിൽ തയ്യാറാക്കിയ ഡിസൈനുകൾ പിന്നീട് ഓഗസ്റ്റിൽ ഇപ്‌സോസ് B&A നടത്തിയ ഫോക്കസ് ഗ്രൂപ്പ് പഠനത്തിന് വിധേയമാക്കി. അടിയന്തര തയ്യാറെടുപ്പുകളെക്കുറിച്ചുള്ള പരസ്യങ്ങൾ ജനങ്ങളിൽ പരിഭ്രാന്തി ഉണ്ടാക്കുന്നുണ്ടെന്ന് പഠനം കണ്ടെത്തി. “എനിക്ക് അറിയാത്ത എന്താണ് സംഭവിച്ചത്?”, “ഇത് ഞാൻ ആശങ്കപ്പെടേണ്ട കാര്യമാണോ?” തുടങ്ങിയ സംശയങ്ങൾ ആളുകളിൽ ഉയരാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ ഗവേഷകർ, കൊടുങ്കാറ്റിന് മുൻപ് ടോർച്ച് പരിശോധിക്കുന്നത് പോലുള്ള ലളിതമായ ഉദാഹരണങ്ങൾ നൽകി ബോധവൽക്കരണം നടത്താൻ ശുപാർശ ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തിൽ, വീടുകൾ എത്ര ദിവസം സ്വതന്ത്രമായി കഴിയണമെന്ന് ബുക്ക്‌ലെറ്റ് കൃത്യമായി പറയുന്നില്ല. പകരം, ഏതൊരു പ്രതിസന്ധി ഘട്ടത്തിലും സർക്കാരും അടിയന്തര സേവനങ്ങളും ജനങ്ങൾക്ക് പിന്തുണയുമായി ഉണ്ടാകുമെന്ന് അത് ഉറപ്പുനൽകുന്നു.

പ്രത്യേക ഭീഷണികൾ ഒന്നുമില്ല

ഈ പ്രചാരണത്തിന് പിന്നിൽ പ്രത്യേകമായ സുരക്ഷാ ഭീഷണികളോ അന്താരാഷ്ട്ര സംഭവങ്ങളോ ഉണ്ടോയെന്ന സംശയങ്ങൾക്ക് പ്രാദേശിക ഭരണകൂടങ്ങൾ കൃത്യമായ മറുപടി നൽകിയിട്ടുണ്ട്: “ഇല്ല. ഇതൊരു മുൻകരുതൽ നടപടി മാത്രമാണ്. സാധ്യമായ എല്ലാത്തരം തടസ്സങ്ങളെയും പ്രതിസന്ധികളെയും നേരിടാൻ കുടുംബങ്ങളെ സജ്ജമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ കാമ്പെയ്ൻ,” അധികൃതർ വ്യക്തമാക്കി.

അന്താരാഷ്ട്രതലത്തിൽ നോക്കിയാൽ നെതർലൻഡ്സ്, സ്വീഡൻ, ഫിൻലൻഡ് തുടങ്ങിയ രാജ്യങ്ങളിലും സമാനമായ ബോധവൽക്കരണങ്ങൾ നടന്നിട്ടുണ്ട്. ഉദാഹരണത്തിന് സ്വീഡന്റെ ബുക്ക്‌ലെറ്റ് യുദ്ധസാധ്യതയെക്കുറിച്ച് വ്യക്തമായി പരാമർശിക്കുമ്പോൾ, ഐറിഷ് പതിപ്പിൽ ആ പദം ഉപയോഗിച്ചിട്ടില്ല. അതുപോലെ യുകെയിലെ കാമ്പെയ്നിൽ പണം വീട്ടിൽ സൂക്ഷിക്കാൻ നിർദ്ദേശിക്കുമ്പോൾ അയർലൻഡിന്റെ ചെക്ക്‌ലിസ്റ്റിൽ അതില്ല.

പൊതുജനങ്ങളെ പരിഭ്രാന്തരാക്കാനല്ല, മറിച്ച് അവരെ സുരക്ഷിതരാക്കാനും ആശ്വസിപ്പിക്കാനുമാണ് സർക്കാർ ഈ കാമ്പെയ്നിലൂടെ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ gov.ie/BeEmergencyReady എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

Chief Editor
Correspondent