അയർലൻഡിലെ പ്രമുഖ മലയാളി കലാ-സാംസ്കാരിക സംഘടനയായ ‘മൈൻഡിന്റെ’ (MIND) 2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. നിഷ ജോസഫ് പ്രസിഡന്റായും സാജു കുമാർ സെക്രട്ടറിയായും ആർവിൻ എം. ശശിധരൻ ട്രഷററായും ചുമതലയേറ്റു.
മുൻ പ്രസിഡന്റ് സിജു ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ മുൻ സെക്രട്ടറി റൂബിൻ മാത്യൂസ് വാർഷിക പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ആർവിൻ എം. ശശിധരൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് സംഘടനയുടെ മുൻകാല പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.
പുതിയ ഭാരവാഹികൾ:
- പ്രസിഡന്റ്: നിഷ ജോസഫ്
- സെക്രട്ടറി: സാജു കുമാർ
- ട്രഷറർ: ആർവിൻ എം. ശശിധരൻ
- വൈസ് പ്രസിഡന്റ്: മാത്യൂസ് തയ്യിൽ
- ജോയിന്റ് സെക്രട്ടറി: ദിലീപ് കലന്തൂർ
- ജോയിന്റ് ട്രഷറർ: സാജു ജേക്കബ്
- പബ്ലിക് റിലേഷൻസ് ഓഫീസർ (PRO): ജിബിൻ പി. മാത്യു
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:
സിജു ജോസ്, റെജി കൂട്ടുങ്കൽ, ജോസ് പോളി, ഷിബു ജോൺ, ജോസുകുട്ടി, തോമസ് ജോൺ, റൂബിൻ മാത്യൂസ്, ജയ്മോൻ പാലാട്ടി, വിപിൻ പോൾ, ബിജു കൃഷ്ണ, ജോസി ജോസഫ് ജോൺ, ടിജി രാജു, അഭിജിത്ത് അനിലൻ, ആൽഡസ് ദാസ്, അക്ഷിത് ജോയ്സ്, ഷാനി റൂബിൻ, മുഹമ്മദ് സാഗർ, ടോണി പി. എബ്രഹാം, ബിബിൻ ചമ്പക്കര.
പരിചയസമ്പന്നരായ പ്രവർത്തകരും യുവാക്കളും വനിതാ പ്രതിനിധികളും അടങ്ങുന്നതാണ് പുതിയ കമ്മിറ്റി. അയർലൻഡിലെ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാനും, മലയാളി സമൂഹത്തിന്റെ ഐക്യവും പങ്കാളിത്തവും കൂടുതൽ ശക്തിപ്പെടുത്താനുമാണ് പുതിയ നേതൃത്വം ലക്ഷ്യമിടുന്നത്.
പതിനഞ്ചിലേറെ വർഷങ്ങളായി അയർലൻഡിലെ മലയാളി സമൂഹത്തിൽ സജീവമായി പ്രവർത്തിക്കുന്ന മൈൻഡ്, സ്ഥാനമൊഴിയുന്ന കമ്മിറ്റി അംഗങ്ങൾക്ക് നന്ദി അറിയിക്കുകയും പുതുതായി എത്തിയ അംഗങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്തു. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്കും തുടർന്നുള്ള മുന്നേറ്റത്തിനും എല്ലാ മലയാളി സഹോദരങ്ങളുടെയും സഹകരണവും പിന്തുണയും പുതിയ ഭാരവാഹികൾ അഭ്യർത്ഥിച്ചു.
