2022-ൽ ഗവൺമെന്റ് അതിന്റെ ബിൽഡിംഗ് മൊമെന്റം പേ കരാറിന്റെ ഭാഗമായി അയർലണ്ടിലെ എല്ലാ പൊതുമേഖലാ തൊഴിലാളികൾക്കും 2023 ഒക്ടോബർ 1-നകം 7.5% ശമ്പള വർദ്ധനവ് ഉറപ്പാക്കും എന്ന് പ്രഖ്യാപിച്ചിരുന്നു.
2022 ഒക്‌ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്നതും 2022 ഫെബ്രുവരി 2-ന് ബാക്ക്‌ഡേറ്റ് ചെയ്‌തതുമായ പ്രാരംഭ 3% വർദ്ധനവ് ഇതിനോടകം നടപ്പാക്കിയിരുന്നു. ഒറിജിനൽ ബിൽഡിംഗ് മൊമെന്റം കരാർ പ്രകാരം 2022 ഒക്‌ടോബർ മാസത്തിൽ ലഭിച്ച 1% (അല്ലെങ്കിൽ €500 ഏതാണോ കൂടുതൽ) വർദ്ധനവ് കൂടാതെയാണ് ഇത്. ശേഷം 2023 മാർച്ച് 1 മുതൽ 2% വർധനവും പ്രാബല്യത്തിൽ വന്നിരുന്നു.
അവസാന 1.5% (അല്ലെങ്കിൽ €750 ഏതാണോ കൂടുതൽ) 2023 ഒക്ടോബർ 1 മുതൽ ബാധകമാകും.
ഇതിന്റെ ചുവടുപിടിച് TD-കളുടെ ശമ്പളം €1,610 വർദ്ധിച്ച് €109k-ൽ അടുത്തെത്തും. അതേസമയം Taoiseach-ന്റെയും Tánaiste-ന്റെയും പേ യഥാക്രമം 233,000 യൂറോയും 215,000 യൂറോയും ആയി ഉയരും.