• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, October 10, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News

കൊച്ചി മറൈൻ ഡ്രൈവിൽ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

Editor by Editor
February 24, 2026
in Kerala Malayalam News
0
baby 4 696x365
10
SHARES
345
VIEWS
Share on FacebookShare on Twitter

കൊച്ചി: എറണാകുളം മറൈൻഡ്രൈവിൽ നവജാതശിശുവിന്റെ മൃതദേഹം. കൊച്ചി കായലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് കായലിന്റെ തീരത്തോടു ചേർന്ന് മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക വിവരങ്ങൾ പ്രകാരം ഇതൊരു ആൺകുഞ്ഞിന്റെ മൃതദേഹമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ടെത്തുമ്പോൾ മൃതദേഹം നേരിയ തോതിൽ അഴുകിത്തുടങ്ങിയ അവസ്ഥയിലായിരുന്നു.

മറൈൻ ഡ്രൈവിൽ എത്തിയ രണ്ട് കുട്ടികളാണ് കായലിൽ മൃതദേഹം ആദ്യം കണ്ടത്. ഇവർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തുണ്ടായിരുന്ന ഒരാൾ സെൻട്രൽ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് ഉടൻ സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെടുത്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കുഞ്ഞിന്റെ മരണകാരണം എന്താണെന്നോ മൃതദേഹം എങ്ങനെ കായലിൽ എത്തിയെന്നോ ഉള്ള കാര്യത്തിൽ നിലവിൽ പോലീസിന് വ്യക്തത ലഭിച്ചിട്ടില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പോലീസ് അറിയിച്ചു. കുട്ടിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും പ്രദേശത്തെ വിവിധയിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനമെന്നും പോലീസ് വ്യക്തമാക്കി.

Next Post
New Survey Shows 52% of Irish Workers Feel Underpaid

അയർലണ്ടിലെ തൊഴിലാളികൾക്കിടയിൽ കടുത്ത അതൃപ്തി: ശമ്പളവും അദ്ധ്വാനവും തമ്മിൽ പൊരുത്തമില്ലെന്ന് ഐ.സി.ടി.യു റിപ്പോർട്ട്

Popular News

  • Carbon Tax Cut Fails to Stop Heating Oil Price Rise as Global Costs Bite

    കാർബൺ നികുതി കുറച്ചിട്ടും ഹീറ്റിംഗ് ഓയിൽ വില കഴിഞ്ഞ ആഴ്ചയേക്കാൾ കൂടുതൽ

    9 shares
    Share 4 Tweet 2
  • ബജറ്റ് 2027 വീടുകൾക്ക് നൽകുന്നത് “ചെറിയ വരുമാന നേട്ടങ്ങൾ” മാത്രം: ESRI

    11 shares
    Share 4 Tweet 3
  • ആശുപത്രികളിലെ തിരക്കും ജീവനക്കാരുടെ കുറവും: ഒക്ടോബർ 14-ലെ രാജ്യവ്യാപക പ്രതിഷേധവുമായി ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ (INMO)

    11 shares
    Share 4 Tweet 3
  • ഐറിഷ് ബജറ്റ് 2027 പ്രഖ്യാപിച്ചു; നികുതി ഇളവുകൾ, പെൻഷൻ വർദ്ധനവ്, ഭവന സഹായ പാക്കേജ് എന്നിവയുമായി 8.5 ബില്യൺ യൂറോയുടെ ബജറ്റ്

    12 shares
    Share 5 Tweet 3
  • ഐറിഷ് ബജറ്റ് 2027 ഇന്ന് പ്രഖ്യാപിക്കും; ഇടത്തരം വരുമാനക്കാർക്ക് പ്രതിവർഷം 1,500 യൂറോ വരെ നികുതി ഇളവ് ലഭിച്ചേക്കും

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha