തിരുവില്വാമലയിൽ സർക്കാർ സ്കൂളിന്‍റെ മേൽകൂര അടർന്നുവീണു. തിരുവില്വാമല കാട്ടുകുളം ജിഎല്‍പി സ്‌കൂളിന്‍റെ പ്രീ-പ്രൈമറി വിഭാഗം ക്ലാസ് മുറിയിലെ ഓടും മേല്‍ക്കൂരയുമാണ് ആണ് അടര്‍ന്നുവീണത്. തലനാരിഴയ്ക്കാണ് കുട്ടികള്‍ രക്ഷപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെ 10.30 ഓടെയായിരുന്നു സംഭവം. കുട്ടികള്‍ ഇരുന്നതിന്‍റെ മറ്റൊരു ഭാഗത്താണ് അപകടമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഏറെ കാലപ്പഴക്കമുള്ള സ്‌കൂള്‍ കെട്ടിടം നവീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും പുതുക്കി പണിയാന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചില്ലെന്ന് പിടിഎ പ്രസിഡന്‍റ് പറഞ്ഞു.