സ്ലൈഗോയിലെ പ്രഥമ മലയാളി കൂട്ടായ്മ – മലയാളി അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ (MAS) ഉദ്ഘാടനവും പ്രഥമ കുടുംബ സംഗമവും നവംബർ 4 ശനിയാഴ്ച വൈകീട്ട് 3:30 മുതൽ രാത്രി 9 മണി വരെ രത്‌കോമാർക് നാഷണൽ സ്കൂൾ ഹാളിൽ നടത്തപ്പെടും.
കേരളോത്സവം 2023 എന്ന് പേരിട്ടിരിക്കുന്ന പരിപാടിക്ക് കുടുംബസംഗമവും വിനോദപരിപാടികളും അയർലണ്ടിലെ പ്രശസ്തമായ സോൾ ബീറ്റ്‌സ് ബാൻഡിന്റെ സംഗീത നിശയും സംഘാടകർ ഒരുക്കിയിട്ടുണ്ട്. സ്‌പൈസ് ഇന്ത്യ കാറ്ററേഴ്സ് അംഗങ്ങൾക്കായി വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കുന്നു.
പ്രസ്തുത പരിപാടിയിലേക്ക് സ്ലൈഗോയിലേയും ചുറ്റുവട്ടമുള്ള എല്ലാ പരിസര പ്രദേശങ്ങളിലെയും ഉള്ള എല്ലാ മലയാളികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയുന്നു. ഇനിയും രജിസ്റ്റർ ചെയ്യാത്തവർ ഉണ്ടെങ്കിൽ എത്രയും വേഗം ചെയ്യണം എന്ന് കമ്മിറ്റി ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു. ആർക്കെങ്കിലും വരുന്നതിന് ട്രാൻസ്പോർട്ടേഷൻ വേണമെങ്കിൽ കാർ പൂൾ അറേഞ്ച് ചെയ്യുന്നതാണ് എന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
സ്ലൈഗോയുടെ ആദ്യ മലയാളി അസോസിയേഷന്റെ ഉദ്ഘാടനത്തിന്റെ ഭാഗമാകാനും പരിപാടിയിൽ പങ്കെടുക്കാൻ സീറ്റ് ബുക്ക് ചെയ്യാനും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://www.tickettailor.com/events/malayaliassociationsligo/1021583
കമ്മിറ്റി ഭാരവാഹികൾ
പ്രസിഡണ്ട് : ജോസ് പോൾ ഞാളിയൻ
സെക്രട്ടറി : അനൂപ് തോമസ്
ട്രെഷറർ : ബാബു ജോൺ
PRO : രാജേഷ് പ്രഭാകർ
രക്ഷാധികാരി : ഷാജി ആന്റണി താഴത്തുപ്പുറത്തു.