• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Friday, July 4, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home World Malayalam News USA Malayalam News

ന്യൂയോര്‍ക്കില്‍ ഭൂചലനം; വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചു, ഭൂഗര്‍ഭ സബ്‌വേ ഒഴിപ്പിച്ചു – Earthquake in New York; Air services were suspended and the underground subway was evacuated

Editor by Editor
April 8, 2024
in USA Malayalam News
0
earthquake-hits-new-york-flights-were-suspended

earthquake-hits-new-york-flights-were-suspended

9
SHARES
307
VIEWS
Share on FacebookShare on Twitter

ന്യൂയോര്‍ക്കില്‍ ഭൂചലനം; വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചു, ഭൂഗര്‍ഭ സബ്‌വേ ഒഴിപ്പിച്ചു – Earthquake in New York; Air services were suspended and the underground subway was evacuated

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ഭൂചലനം. റിക്ടര്‍ സ്‌കേലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, പെന്‍സില്‍വേനിയ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. സംഭവം ഭൂചലനമാണ് എന്ന് ജിയോളജി സര്‍വ്വേ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. മിതമായ നാശനഷ്ടം വരുത്തുന്ന ഭൂകമ്പങ്ങള്‍ നൂറ്റാണ്ടില്‍ രണ്ട് തവണ സംഭവിക്കാറുണ്ട് എന്ന് യുഎസ്ജിഎസ് പറഞ്ഞു.

ഓരോ രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ ചെറിയ ഭൂകമ്പങ്ങള്‍ അനുഭവപ്പെടുമെന്നും യുഎസ്ജിഎസ് വ്യക്തമാക്കി. ന്യൂ ജേഴ്സിയിലെ ട്യൂക്‌സ്‌ബെറി എന്ന സ്ഥലമാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് വിവരം. നിലവില്‍ ആളപായമോ നാശനഷ്ട്ങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം ഭൂചനത്തെ തുടര്‍ന്ന് ഭൂഗര്‍ഭ സബ്വേ വിഭാഗത്തിലെ ജീവനക്കാരെയും യാത്രക്കാരെയും ഒഴിപ്പിച്ചിട്ടുണ്ട്.

തുടര്‍ചലനങ്ങളുടെ സാധ്യത കണക്കിലെടുത്ത് ന്യൂയോര്‍ക്കിലെ ലാ ഗാര്‍ഡിയ, ന്യൂജേഴ്സിയിലെ നെവാര്‍ക്ക്, ഫിലാഡല്‍ഫിയ ജെഎഫ്‌കെ വിമാനത്താവളങ്ങളില്‍ വിമാന സര്‍വീസുകള്‍ തല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഗവര്‍ണര്‍ കാതി ഹോചുല്‍ പറഞ്ഞു. അതേസമയം നിരവധി പേര്‍ കെട്ടിടങ്ങള്‍ കുലുങ്ങിയതായും ഏറെ നേരം നീണ്ടുനില്‍ക്കുന്ന പ്രകമ്പനം അനുഭവപ്പെട്ടതായും സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെച്ചു.

ഐക്യരാഷ്ട്രസഭയില്‍ ഗാസയിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള സുരക്ഷാ കൗണ്‍സില്‍ യോഗം പ്രാരംഭ ഭൂചലനത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പ്രദേശവാസികള്‍ സുരക്ഷിത സ്ഥാനത്ത് തുടരണം എന്നും അപായ സാഹചര്യമുണ്ടായാല്‍ 911 എന്ന നമ്പറില്‍ വിളിക്കാനും അടിയന്തര ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ഫിലാഡല്‍ഫിയ മുതല്‍ ന്യൂയോര്‍ക്ക് വരെയും കിഴക്ക് ലോംഗ് ഐലന്‍ഡിലൂടെയും ഭൂചലനം അനുഭവപ്പെട്ടതായി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തു. യു എസ് പ്രസിഡന്റ് ജോ ബൈഡനെ സ്ഥിതിഗതികള്‍ വിശദീകരിച്ചതായി വക്താവ് കരീന്‍ ജീന്‍ പിയറി പറഞ്ഞു.

Tags: EarthquakeNew YorkUnited States of AmericaUSA
Next Post
Indian student dies under mysterious circumstances in US

യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ - Indian student dies under mysterious circumstances in US

Popular News

  • ഡബ്ലിനിലേക്കുള്ള വിമാനം ആകാശച്ചുഴിയില്‍ പെട്ടു നിരവധി പേർക്ക് പരിക്കേറ്റു

    ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോൾ സമരം: ഡബ്ലിൻ വിമാനത്താവളത്തിൽ 16 വിമാനങ്ങൾ റദ്ദാക്കി

    10 shares
    Share 4 Tweet 3
  • സൗജന്യ ക്യാരി-ഓൺ ബാഗുകളും തടസ്സമില്ലാത്ത കണക്ഷനുകളും ഉൾപ്പെടെ യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താൻ യൂറോപ്യൻ പാർലമെന്റ്

    11 shares
    Share 4 Tweet 3
  • ഗാസ മുനമ്പിൽ പുതിയ ഒഴിപ്പിക്കൽ ഉത്തരവുകൾ; വെടിനിർത്തൽ ശ്രമങ്ങൾ ശക്തമാകുന്നു

    10 shares
    Share 4 Tweet 3
  • ചരിത്രം കുറിച്ച് ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യാക്കാരൻ

    10 shares
    Share 4 Tweet 3
  • അയർലൻഡിലെ വാടക പ്രതിസന്ധി: പുതിയ നിയമങ്ങൾ വന്നതോടെ ഭൂവുടമകൾ വസ്തുക്കൾ വിറ്റൊഴിയുന്നു

    17 shares
    Share 7 Tweet 4
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha

1