• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, November 8, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Asia Malayalam News

അമീബിക് മസ്തിഷ്ക ജ്വരം താമരശ്ശേരിയിൽ ആശങ്കയേറുന്നു മരിച്ച പെൺകുട്ടിയുടെ സഹോദരനും രോ​ഗം സ്ഥിരീകരിച്ചു

Editor In Chief by Editor In Chief
August 21, 2025
in Asia Malayalam News, India Malayalam News, Kerala Malayalam News, Uncategorized, World Malayalam News
0
amoeba bacteria
9
SHARES
298
VIEWS
Share on FacebookShare on Twitter

കോഴിക്കോട്: താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒമ്പതുവയസ്സുകാരിയുടെ സഹോദരനും രോ​ഗം സ്ഥിരീകരിച്ചു. വ്യാഴാഴ്‌ച മരിച്ച അനയയുടെ ഏഴ് വയസ്സുള്ള സഹോദരനാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. ഇരുവരും ഒരേ കുളത്തിൽ കുളിച്ചിരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.

നിലവിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ അഞ്ചുപേർ ചികിത്സയിലുണ്ട്. മലപ്പുറം സ്വദേശിയായ 49-കാരൻ, ചേളാരി സ്വദേശിയായ 11-കാരി, ഓമശ്ശേരി സ്വദേശിയായ മൂന്നുമാസം പ്രായമുള്ള കുഞ്ഞ്, അന്നശ്ശേരി സ്വദേശിയായ 38-കാരൻ എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്.

അനയയും സഹോദരങ്ങളും മൂന്നാഴ്ച മുൻപ് വീടിനടുത്തുള്ള കുളത്തിൽ നീന്തിയിരുന്നു. ഈ കുളത്തിൽ നിന്നാണ് രോഗബാധയുണ്ടായതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം.

എന്താണ് അമീബിക് മസ്തിഷ്ക ജ്വരം?

ശുദ്ധമല്ലാത്ത കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നീന്തുകയോ കുളിക്കുകയോ ചെയ്യുന്നവരിലാണ് ഈ രോഗം അപൂർവമായി കണ്ടുവരുന്നത്. നേഴ്സെറിയ ഫൗലേറി, അക്കാന്ത അമീബ തുടങ്ങിയ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് ഈ രോഗം ഉണ്ടാകുന്നത്. 97 ശതമാനത്തിലധികം മരണനിരക്കുള്ള മാരകമായ രോഗമാണിത്. മൂക്കിലൂടെയോ ചെവിയിലൂടെയോ തലച്ചോറിലെത്തുന്ന അമീബ മെനിഞ്ചോ എൻസെഫലൈറ്റിസ് എന്ന അവസ്ഥ ഉണ്ടാക്കുന്നു.

Tags: Amoebic MeningoencephalitisChildDisease OutbreakhealthKeralaKozhikodeMedical Emergency
Next Post
vazhoor soman

പീരുമേട് MLA Vazhoor Soman ഔദ്യോഗിക പരിപാടിക്കിടെ കുഴഞ്ഞുവീണു അന്തരിച്ചു

Popular News

  • fastway (2)

    ഫാസ്റ്റ് വേ കൊറിയർ സർവ്വീസ് തകർന്നു: ജീവനക്കാർക്ക് ശമ്പളമില്ല, പാഴ്സലുകൾ ട്രാക്ക് ചെയ്യാനാവുന്നില്ല

    10 shares
    Share 4 Tweet 3
  • ‘വീടിന് മേലുള്ള നികുതി, ഭീഷണിപ്പെടുത്തലാണ്’; പ്രോപ്പർട്ടി ടാക്സ് നിർത്തലാക്കണമെന്ന് സ്ലൈഗോ കൗൺസിലർ

    10 shares
    Share 4 Tweet 3
  • യുവതികളെ ലൈംഗികമായി പീഡിപ്പിച്ചു; ബാലെ അധ്യാപകന് ഏഴ് വർഷം തടവ്

    11 shares
    Share 4 Tweet 3
  • വധശ്രമം, മനുഷ്യക്കടത്ത് ഉൾപ്പെടെ ഗുരുതര കേസുകളിൽ; അന്താരാഷ്ട്ര വാറന്റിൽ 11 പേരെ ഗാർഡൈ അറസ്റ്റ് ചെയ്തു

    9 shares
    Share 4 Tweet 2
  • പലതരം ആയുധങ്ങളും 2,500 യൂറോയിലധികം വില വരുന്ന മയക്കുമരുന്നുകളും പിടിച്ചെടുത്തു

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha