ലോകകപ്പ് ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ അര്‍ധ സെഞ്ച്വറി നേടിയതോടെയാണ് താരം ഈ നേട്ടം കൈവരിച്ചത്.
ഒരു ലോകകപ്പില്‍ ഏറ്റവുമധികം തവണ 50ലധികം റണ്‍സ് നേടുന്ന താരം എന്ന റെക്കോഡിലാണ് കോഹ്ലിയും എത്തിയത്. ഈ ലോകകപ്പില്‍ ഏഴാം 50 പ്ലസ് ഇന്നിങ്സാണ് ഡച്ചുകാര്‍ക്കെതിരെ കോഹ്ലി നേടിയത്. അഞ്ച് അര്‍ധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും. 2003ല്‍ സചിനാണ് ആദ്യം ഈ റെക്കോഡിലെത്തിയത്. 2003 ലോകകപ്പില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ 11 മത്സരങ്ങളില്‍നിന്ന് 673 റണ്‍സ് നേടിയിരുന്നു. ഇതില്‍ ആറ് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉള്‍പ്പെടും. 2019 ലോകകപ്പില്‍ ശാകിബും ഈ റെക്കോഡിലെത്തി. എട്ട് മത്സരങ്ങളില്‍നിന്ന് 606 റണ്‍സാണ് അന്ന് താരം അടിച്ചെടുത്തത്. അഞ്ച് അര്‍ധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും ഉള്‍പ്പെടും.