വെറും എട്ട് റൺസിന് നാല് വിക്കറ്റ് വീഴ്ത്തിയ ആദം സാംപയുടെ കുത്തിത്തിരിഞ്ഞ ബോളുകൾക്ക് മറുപടി നല്കാൻ നെതർലൻഡ്സ് ബാറ്റർമാർക്കായില്ല.
സ്കോര്‍ – ഓസ്ട്രേലിയ 399/8(50). നെതര്‍ലന്‍ഡ്സ് 90(21).
21 ഓവറിൽ കഥ കഴിഞ്ഞപ്പോൾ സ്കോർ ബോർഡിൽ 90 റൺസ് മാത്രം. 309 റൺസിൻ്റെ പടു കൂറ്റൻ ജയം ഓസീസിന് സ്വന്തം. 25 റൺസെടുത്ത വിക്രം ജിത്ത് സിങ്ങാണ് ടോപ്പ് സ്കോറർ. ടീമിലെ 6 ബാറ്റർമാർക്ക് രണ്ടക്കം കാണാനായില്ല.
നേരത്തേ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസീസിന് സ്കോർ 28 ൽ നില്ക്കേ മിച്ചൽ മാർഷിനെ നഷ്ടപ്പെട്ടത് മാത്രമാണ് ഏക തിരിച്ചടി.
രണ്ടാം വിക്കറ്റിൽ ഒന്നിച്ച സ്റ്റീവ് സ്മിത്തിനൊപ്പം വാർണർ തകർത്തടിച്ചതോടെ സ്കോർ കുതിച്ച് കയറി.
244 ൽ നിന്നും 290 റൺസെടുക്കുന്നതിനിടയിൽ 4 വിക്കറ്റ് നഷ്ടപ്പെട്ട ഓസീസിനെ മാക്സ്വെൽ പിന്നീട് ഒറ്റയ്ക്ക് നയിച്ചതോടെ നെതർലൻഡ്സിന് എങ്ങനേയും ഓവർ പൂർത്തിയാക്കുക മാത്രമേ പോംവഴി ഉണ്ടായിരുന്നുള്ളൂ.
41 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കി ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയും മാക്സ് വെൽ സ്വന്തമാക്കി.
ഒൻപത് ഫോറും, എട്ട് സിക്സും സഹിതം 44 പന്തിൽ 106 റൺസെടുത്താണ് മാക്സ് വെൽ പുറത്തായത്.
ഡേവിഡ് വാർണർ 104 (93), സ്റ്റീവ് സ്മിത്ത് 71 (68), മാർനസ് ലബുഷയ്ൻ 62 (47) എന്നിവരും തിളങ്ങി.