• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, October 14, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Sports Cricket

മാക്സ് വെൽ കൊടുങ്കാറ്റിന് പിന്നാലെ സാംപാ ചുഴലി; തകർന്നടിഞ്ഞ് നെതർലൻഡ്സ്, ഏകദിനത്തിലെ റെക്കോഡ് ജയം സ്വന്തമാക്കി കങ്കാരുപ്പട.

Editor by Editor
October 26, 2023
in Cricket, Cricket World Cup 2023, Sports
0
മാക്സ് വെൽ കൊടുങ്കാറ്റിന് പിന്നാലെ സാംപാ ചുഴലി; തകർന്നടിഞ്ഞ് നെതർലൻഡ്സ്, ഏകദിനത്തിലെ റെക്കോഡ് ജയം സ്വന്തമാക്കി കങ്കാരുപ്പട.
9
SHARES
309
VIEWS
Share on FacebookShare on Twitter

വെറും എട്ട് റൺസിന് നാല് വിക്കറ്റ് വീഴ്ത്തിയ ആദം സാംപയുടെ കുത്തിത്തിരിഞ്ഞ ബോളുകൾക്ക് മറുപടി നല്കാൻ നെതർലൻഡ്സ് ബാറ്റർമാർക്കായില്ല.

സ്കോര്‍ – ഓസ്ട്രേലിയ 399/8(50). നെതര്‍ലന്‍ഡ്സ് 90(21).

21 ഓവറിൽ കഥ കഴിഞ്ഞപ്പോൾ സ്കോർ ബോർഡിൽ 90 റൺസ് മാത്രം. 309 റൺസിൻ്റെ പടു കൂറ്റൻ ജയം ഓസീസിന് സ്വന്തം. 25 റൺസെടുത്ത വിക്രം ജിത്ത് സിങ്ങാണ് ടോപ്പ് സ്കോറർ. ടീമിലെ 6 ബാറ്റർമാർക്ക് രണ്ടക്കം കാണാനായില്ല.

നേരത്തേ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസീസിന് സ്കോർ 28 ൽ നില്ക്കേ മിച്ചൽ മാർഷിനെ നഷ്ടപ്പെട്ടത് മാത്രമാണ് ഏക തിരിച്ചടി.

രണ്ടാം വിക്കറ്റിൽ ഒന്നിച്ച സ്റ്റീവ് സ്മിത്തിനൊപ്പം വാർണർ തകർത്തടിച്ചതോടെ സ്കോർ കുതിച്ച് കയറി.

244 ൽ നിന്നും 290 റൺസെടുക്കുന്നതിനിടയിൽ 4 വിക്കറ്റ് നഷ്ടപ്പെട്ട ഓസീസിനെ മാക്സ്വെൽ പിന്നീട് ഒറ്റയ്ക്ക് നയിച്ചതോടെ നെതർലൻഡ്സിന് എങ്ങനേയും ഓവർ പൂർത്തിയാക്കുക മാത്രമേ പോംവഴി ഉണ്ടായിരുന്നുള്ളൂ.

41 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കി ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയും മാക്സ് വെൽ സ്വന്തമാക്കി.

ഒൻപത് ഫോറും, എട്ട് സിക്സും സഹിതം 44 പന്തിൽ 106 റൺസെടുത്താണ് മാക്സ് വെൽ പുറത്തായത്.

ഡേവിഡ് വാർണർ 104 (93), സ്റ്റീവ് സ്മിത്ത് 71 (68), മാർനസ് ലബുഷയ്ൻ 62 (47) എന്നിവരും തിളങ്ങി.

Tags: AustraliaCricketIndiaNetherlandsWorld Cup
Next Post

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല..സ്ഥാനാര്‍ത്ഥിയേയും ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല..പക്ഷേ തൃശൂരിൽ സുരേഷ് ഗോപിക്കായി പ്രചാരണം തുടങ്ങിക്കഴിഞ്ഞു

Popular News

  • Unions Reject Chambers’ WRC Talks Offer as Public Sector Strike Set for Wednesday

    അവസാനവട്ട മന്ത്രിതല ശ്രമവും വിഫലം; പബ്ലിക് സർവീസ് പണിമുടക്കുമായി മുന്നോട്ട് പോകാൻ ട്രേഡ് യൂണിയനുകളുടെ തീരുമാനം

    11 shares
    Share 4 Tweet 3
  • രാജ്യവ്യാപക പണിമുടക്കിന് മണിക്കൂറുകൾ മാത്രം ബാക്കി; നാല ലക്ഷം ജീവനക്കാർ സമരത്തിലേക്ക്; സമരം ഒഴിവാക്കാൻ അവസാനവട്ട ശ്രമങ്ങളുമായി സർക്കാർ

    12 shares
    Share 5 Tweet 3
  • കാർബൺ നികുതി കുറച്ചിട്ടും ഹീറ്റിംഗ് ഓയിൽ വില കഴിഞ്ഞ ആഴ്ചയേക്കാൾ കൂടുതൽ

    9 shares
    Share 4 Tweet 2
  • ബജറ്റ് 2027 വീടുകൾക്ക് നൽകുന്നത് “ചെറിയ വരുമാന നേട്ടങ്ങൾ” മാത്രം: ESRI

    11 shares
    Share 4 Tweet 3
  • ആശുപത്രികളിലെ തിരക്കും ജീവനക്കാരുടെ കുറവും: ഒക്ടോബർ 14-ലെ രാജ്യവ്യാപക പ്രതിഷേധവുമായി ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ (INMO)

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha