ഇടയ്ക്കിടെ വൈദ്യുതി നിലയ്ക്കുകയും മുന്‍പ് എണ്ണിയതിനേക്കാള്‍ വോട്ടുകള്‍ റീകൗണ്ടിങ് ആയപ്പോള്‍ ചില ബാലറ്റ് ബോക്‌സുകളില്‍ പ്രത്യക്ഷപ്പെടുകയുമുണ്ടായി. തിരഞ്ഞെടുപ്പ് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് റിട്ടേണിങ് ഓഫീസറെ സമീപിച്ചപ്പോള്‍ അദ്ദേഹം പരാതി വാങ്ങാന്‍ പോലും തയ്യാറായില്ലെന്നും ശ്രീക്കുട്ടന്‍ പറഞ്ഞു.
ആദ്യഘട്ട വോട്ടെണ്ണലില്‍ ശ്രീക്കുട്ടന്‍ ഒരു വോട്ടിന് ജയിച്ചിരുന്നു. തുടര്‍ന്ന് നടന്ന റീകൗണ്ടിങ്ങില്‍ എസ്എഫ്‌ഐ ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
ഏറെ ആവേശം നിറഞ്ഞ ഒരു തിരഞ്ഞെടുപ്പായിരുന്നു കേരള വര്‍മയില്‍ കഴിഞ്ഞ ദിവസം നടന്നത്. വിദ്യാര്‍ഥികള്‍ നേരിടുന്ന വിഷയങ്ങള്‍ ഉയര്‍ത്തിക്കാണിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. കൗണ്ടിങ് പൂര്‍ത്തിയായപ്പോള്‍ 896 വോട്ടുകള്‍ നേടിയാണ് കെഎസ്‌യു ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥിയായ താൻ വിജയിച്ചതെന്നും. എന്നാല്‍ ഈ ഫലം അംഗീകരിക്കാന്‍ എസ് എഫ് ഐ തയ്യാറായില്ലെന്നും ശ്രീക്കുട്ടൻ ആരോപിച്ചു.
താൻവിജയിച്ചതോടെ എസ് എഫ് ഐ പ്രവർത്തകർ ബഹളം വെച്ചു. റീകൗണ്ടിങ് ആവശ്യപ്പെറ്റുകയായിരുന്നുവെന്നും. അതിനെ തങ്ങള്‍ ഒരിക്കലും എതിര്‍ത്തിരുന്നില്ല. റീകൗണ്ടിങ് ആവശ്യപ്പെടുന്നത് സ്വാഭാവികമാണ്. എന്നാല്‍ അത് നടത്തിയ രീതിയോടാണ് തനിക്കും കെഎസ് യുവിനും വിയോജിപ്പുള്ളതെന്നും പറഞ്ഞ ശ്രീക്കുട്ടൻ രാത്രി ഏറെ വൈകിപ്പിച്ചും ഇടയ്ക്കിടെ നിര്‍ത്തിവെപ്പിച്ചുമാണ് റീകൗണ്ടിങ് നടന്നതെന്നും തുടർന്നാണ് അട്ടിമറികൾ നടന്നതെന്നും പറഞ്ഞ ഷറക്റ്റാണ് കൗണ്ടിങ് റൂമിലുണ്ടായിരുന്ന ഭൂരിഭാഗം ആളുകളും ഇടത് അനുകൂല അധ്യാപക സംഘടനാ നേതാക്കളുമായിരുന്നു. റീകൗണ്ടിങ് അനിശ്ചിതമായി നീണ്ട് പോകുകയും ചില സംശയങ്ങള്‍ ഉയരുകയും ചെയ്തതോടെ കൗണ്ടിങ് നിര്‍ത്തിവെക്കാന്‍ റിട്ടേണിങ് ഓഫീസര്‍ക്ക് താൻ എഴുതി നല്‍കിയെങ്കിലും അദ്ദേഹമത് സ്വീകരിക്കാന്‍ പോലും തയ്യാറായില്ല.
കെ എസ് യു ആ രോപണങ്ങള്‍ക്ക് വസ്തുതയുണ്ടെന്ന ബോധ്യത്തോടെയാണ് കോടതിയില്‍ പോകുന്നതെന്നും
ശ്രീക്കുട്ടൻ അറിയിച്ചു.
എന്നാൽ അതെ സമയം കൗണ്ടിങ് നിര്‍ത്തിവെക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നതായി പ്രിന്‍സിപ്പല്‍ ടി.ഡി.ശോഭ വെളിപ്പെടുത്തുകയും ചെയ്തു. കോളേജ് മാനേജര്‍ കൂടിയായ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കൗണ്ടിങ് തുടരാന്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ തനിക്ക് അത് കേള്‍ക്കുകയല്ലാതെ നിവൃത്തിയില്ലെന്നും ശോഭ വ്യക്തമാക്കി.