അയർലണ്ടിൽ നിര്യാതനായ വിൻസെന്റ് ചിറ്റിലപ്പിള്ളിയുടെ സംസ്കാരം ഇന്ന് ഞായറാഴ്ച ഒക്ടോബർ 22ന് ഇരിഞ്ഞാലക്കുട പൊറത്തിശ്ശേരി സെന്റ് സെബാസ്ററ്യൻസ് പള്ളിയിൽ വച്ച് വൈകീട് നാലു മണിയോടെ നടക്കും.
അയർലണ്ടിൽ എത്തിയ ആദ്യകാല മലയാളികളിൽ ഒരാൾ ആയിരുന്ന വിൻസെന്റ് ദ്രോഗ്‌ഹെഡയിൽ വച്ചിട്ട് ആണ് നിര്യാതനായത്. തൃശ്ശൂരിലെ ഇരിഞ്ഞാലക്കുട സ്വദേശി ആണ് ഈ വിൻസെന്റ്.
ഭാര്യ താര വിൻസെന്റ്. മക്കൾ തുഷാര, അമൂല്യ, അഭയ്. മരുമക്കൾ ശോഭ ജോൺ, ടിന്റു കുരുവിള. കൊച്ചുമക്കൾ ആഹാൻ ശോഭൻ ജോൺ, ആൻഡ്രിയ ടിന്റു.
അന്ത്യകർമങ്ങൾ നടക്കുന്ന ചടങ്ങിൽ എല്ലാവരുടെയും സാനിധ്യം പ്രതീക്ഷിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു