തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിന്‍റെ ആദ്യ ഫലസൂചനകൾ പുറത്തു വരുമ്പോൾ തൃശൂരിൽ സുരേഷ് ഗോപിയുടെ ലീഡ് എഴുപതിനായിരം പിന്നിട്ടു. സുരേഷ് ഗോപി പടിപടിയായി ലീഡ് ഉയർത്തുകയാണ്. എൽഡിഎഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാർ രണ്ടാം സ്ഥാനത്തും കോൺഗ്രസ് സ്ഥാനാർഥി കെ. മുരളീധരൻ മൂന്നാം സ്ഥാനത്തുമാണ്.
ഇടുക്കിയിൽ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് വ്യക്തമായ ലീഡ് നിലനിർത്തുന്നുണ്ട്. 14564 വോട്ടുകൾക്കാണ് ഡീനിന്‍റെ മുന്നേറ്റം. കൊല്ലത്ത് 12347 വോട്ടുകൾക്ക് എൻ.കെ. പ്രേമചന്ദ്രൻ ലീഡ് ചെയ്യുന്നുണ്ട്.