• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Monday, July 7, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News Thrissur

വിവാദ പരാമർശം; കലാമണ്ഡലം സത്യഭാമക്കെതിരേ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Editor by Editor
March 23, 2024
in Thrissur
0
human-rights-commission-registered-a-case-against-kalamandalam-sathyabhama
9
SHARES
300
VIEWS
Share on FacebookShare on Twitter

തൃശൂർ: കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോ. ആർഎൽവി രാമകൃഷ്ണനു നേരെ ജാതി അധിക്ഷേപം നടത്തിയ സംഭവത്തിൽ കലാമണ്ഡലം സത്യഭാമക്കെതിരേ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. പുരുഷമാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാൾക്ക് കാക്കയുടെ നിറമാണെന്നുമാണ് സത്യഭാമയുടെ വാക്കുകൾ. ഒരു യുട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിനിടെയാണ് വിവാദ പരാമർശം ഉയർത്തിയത്.

തൃശ്ശൂർ ജില്ലാ പൊലീസ് മേധാവിയും സാംസ്കാരിക വകുപ്പ് ഗവൺമെന്‍റ് സെക്രട്ടറിയും പരാമർശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാ കുമാരി ആവശ്യപ്പെട്ടു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാട സാമിയും ഇതേ വിഷയത്തിൽ പരാതി നൽകിയിരുന്നു.

”മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹിനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരോജകത്വം വെറെയില്ല. എന്‍റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല” എന്നായിരുന്നു സത്യഭാമ പറഞ്ഞത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിലുൾപ്പെടെ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. രാമകൃഷ്ണനു പിന്തുണയുമായി നിരവധിപേർ രംഗത്തെത്തിയിരുന്നു

Tags: Human Rights CommissionKalamandalamKerala NewsR.L.V. RamakrishnanSathyabhamaThrissur
Next Post
simon-harris-to-become-fine-gael-leader-on-sunday

സൈമൺ ഹാരിസ് ഞായറാഴ്ച ഫൈൻ ഗെയിൽ നേതാവാകും - Simon Harris to become Fine Gael leader on Sunday

Popular News

  • uae golden visa

    ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത: യുഎഇ ഗോൾഡൻ വിസ ഇപ്പോൾ കൂടുതൽ എളുപ്പം!

    9 shares
    Share 4 Tweet 2
  • ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോൾ സമരം: ഡബ്ലിൻ വിമാനത്താവളത്തിൽ 16 വിമാനങ്ങൾ റദ്ദാക്കി

    10 shares
    Share 4 Tweet 3
  • സൗജന്യ ക്യാരി-ഓൺ ബാഗുകളും തടസ്സമില്ലാത്ത കണക്ഷനുകളും ഉൾപ്പെടെ യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താൻ യൂറോപ്യൻ പാർലമെന്റ്

    11 shares
    Share 4 Tweet 3
  • ഗാസ മുനമ്പിൽ പുതിയ ഒഴിപ്പിക്കൽ ഉത്തരവുകൾ; വെടിനിർത്തൽ ശ്രമങ്ങൾ ശക്തമാകുന്നു

    10 shares
    Share 4 Tweet 3
  • ചരിത്രം കുറിച്ച് ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യാക്കാരൻ

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha