• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Monday, July 7, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News

എയർ കേരള വിമാന സര്‍വീസ് പ്രഖ്യാപിച്ചു. കേരളം ആസ്ഥാനമായ ആദ്യ വിമാനക്കമ്പനി

Editor by Editor
July 8, 2024
in Kerala Malayalam News
0
Air Kerala Flight
12
SHARES
395
VIEWS
Share on FacebookShare on Twitter

ദുബൈയിലെ മലയാളി വ്യവസായികൾ ആരംഭിച്ച സെറ്റ്​ഫ്ലൈ ഏവിയേഷൻ എന്ന വിമാനക്കമ്പനിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രവര്‍ത്തനാനുമതി നൽകി. പിന്നാലെ എയര്‍ കേരള എന്ന പേരിൽ വിമാനക്കമ്പനി പുതിയ സര്‍വീസും പ്രഖ്യാപിച്ചു. ദുബൈയിൽ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. നിലവിൽ ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കാനാണ് ഡിജിസിഐ അനുമതി നൽകിയത്. തുടക്കത്തിൽ ടയര്‍ 2, 3 നഗരങ്ങളെ ബന്ധിപ്പിച്ചുള്ള സര്‍വീസുകൾക്ക് മൂന്ന് എടിആര്‍ 72-600 വിമാനങ്ങൾ ഉപയോഗിക്കുമെന്ന് കമ്പനി ചെയര്‍മാൻ അഫി അഹമ്മദ്, വൈസ് ചെയര്‍മാൻ അയ്യൂബ് കല്ലട എന്നിവര്‍ പറഞ്ഞു.

കഴിഞ്ഞ വർഷമാണ് എയർ കേരള ഡോമെയിൻ സെറ്റ്ഫ്ലൈറ്റ് എവിയേഷൻ സ്വന്തമാക്കിയത്. ഭാവിയിൽ അന്താരാഷ്ട്ര സർവീസാക്കി ഇതിനെ മാറ്റുമെന്നും ഉടമകൾ അറിയിച്ചു. നിര്‍മ്മാതാക്കളിൽ നിന്ന് നേരിട്ട് വിമാനങ്ങൾ വാങ്ങാനും ഭാവിയിൽ അന്താരാഷ്ട്ര സര്‍വീസുകൾ ആരംഭിക്കാനും കമ്പനി ശ്രമിക്കും. കേരളം ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിക്കുന്ന ആദ്യത്തെ വിമാനക്കമ്പനിയാണ് സെറ്റ്ഫ്ലൈ. airkerala.com എന്ന ബ്രാൻ്റിലാണ് ഇവര്‍ സര്‍വീസ് നടത്തുക. 

സ്ഥാപനത്തിലേക്ക്​ കേരളത്തിൽ നിന്നുള്ള വ്യോമയാന ​മേഖലയിൽ വൈദഗ്ധ്യമുള്ളവരെയും പരിഗണിക്കും. അധികം വൈകാതെ വിമാനങ്ങളുടെ എണ്ണം 20 ആക്കി ഉയർത്തി വിദേശ രാജ്യങ്ങളിലേക്ക്​ സർവീസുകൾ വ്യാപിപ്പിക്കാനാണ്​ കമ്പനിയുടെ പദ്ധതി. ഇത്​ മലയാളി പ്രവാസികൾക്ക് നൽകുന്ന ഒരു സമ്മാനം കൂടിയാണ്. കമ്പനി സി.ഇ.ഒ ഉൾപ്പെടെ പ്രാധാന തസ്തികയിലേക്ക് ഉള്ളവരെ നിർദ്ദേശിച്ചു കഴിഞ്ഞു. ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഉചിതമായ സമയത്തു ഉണ്ടാവും. ആദ്യ വർഷം തന്നെ കേരളത്തിൽ മാത്രം വ്യോമയാന മേഖലയിൽ 350 ൽപരം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ്​ പ്രതീക്ഷയെന്ന്​ കമ്പനി പ്രതിനിധി അറിയിച്ചു. ഒരു വര്‍ഷം മുൻപാണ് അഫി അഹമ്മദ് 1 മില്യൺ ദിർഹം (ഏകദേശം 2.2 കോടി രൂപ) നൽകി Airkerala.com ഡൊമൈൻ സ്വന്തമാക്കിയത്.

Tags: Air KeralaKerala News
Next Post
Travel Warning for Irish Tourists

ഐറിഷ് ടൂറിസ്റ്റുകൾക്ക് യാത്രാ മുന്നറിയിപ്പ്: സ്പെയിനിലും തുർക്കിയിലും ശക്തമായ ഭീകരാക്രമണ ഭീഷണി

Popular News

  • ഡബ്ലിനിലേക്കുള്ള വിമാനം ആകാശച്ചുഴിയില്‍ പെട്ടു നിരവധി പേർക്ക് പരിക്കേറ്റു

    ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോൾ സമരം: ഡബ്ലിൻ വിമാനത്താവളത്തിൽ 16 വിമാനങ്ങൾ റദ്ദാക്കി

    10 shares
    Share 4 Tweet 3
  • സൗജന്യ ക്യാരി-ഓൺ ബാഗുകളും തടസ്സമില്ലാത്ത കണക്ഷനുകളും ഉൾപ്പെടെ യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താൻ യൂറോപ്യൻ പാർലമെന്റ്

    11 shares
    Share 4 Tweet 3
  • ഗാസ മുനമ്പിൽ പുതിയ ഒഴിപ്പിക്കൽ ഉത്തരവുകൾ; വെടിനിർത്തൽ ശ്രമങ്ങൾ ശക്തമാകുന്നു

    10 shares
    Share 4 Tweet 3
  • ചരിത്രം കുറിച്ച് ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യാക്കാരൻ

    10 shares
    Share 4 Tweet 3
  • അയർലൻഡിലെ വാടക പ്രതിസന്ധി: പുതിയ നിയമങ്ങൾ വന്നതോടെ ഭൂവുടമകൾ വസ്തുക്കൾ വിറ്റൊഴിയുന്നു

    17 shares
    Share 7 Tweet 4
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha

1