• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Thursday, August 14, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News

പ്രേംനസീറിന്‍റെ മകനും നടനുമായ നടന്‍ ഷാനവാസ് അന്തരിച്ചു

Editor by Editor
August 4, 2025
in Kerala Malayalam News
0
shanawas prem nazir
10
SHARES
342
VIEWS
Share on FacebookShare on Twitter

അതുല്യ നടന്‍ പ്രേം നസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 71 വയസായിരുന്നു. വൃക്കരോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.

രാത്രി 11 മണിയോടെയാണ് മരണം സംഭവിച്ചത്. ഇന്ന് വൈകീട്ടോടെ ആരോഗ്യനില മോശമാകുകയായിരുന്നു. മലയാളം, തമിഴ് ഭാഷകളിലായി അന്‍പതോളം ചിത്രങ്ങളില്‍ ഷാനവാസ് അഭിനയിച്ചിട്ടുണ്ട്. 1981ല്‍ പ്രേമഗീതങ്ങള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് ഷാനവാസ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. 1982ല്‍ അദ്ദേഹം ആറ് സിനിമകളില്‍ വേഷമിട്ടതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.

മഴനിലാവ്, ഈയുഗം, നീലഗിരി, ചൈനാ ടൗണ്‍, ഗര്‍ഭശ്രീമാന്‍, സക്കറിയായുടെ ഗര്‍ഭിണികള്‍, ചിത്രം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ ശംഖുമുഖം, വെളുത്തകത്രീന, കടമറ്റത്തുകത്തനാര്‍, സത്യമേവ ജയതേ, സമ്മന്‍ ഇന്‍ അമേരിക്ക മുതലായ സീരിയലുകളിലും വേഷമിട്ടു.

ഹബീബ ബീവിയാണ് മാതാവ്. ഭാര്യ: ആയിഷ. മക്കള്‍: ഷമീര്‍ ഖാന്‍, അജിത് ഖാന്‍

Next Post
Irish Parents Pushed into Debt to Cover Back-to-School Costs

സ്‌കൂൾ ചെലവുകൾ ഐറിഷ് കുടുംബങ്ങളെ കടക്കെണിയിലാക്കുന്നു

Popular News

  • harvey

    സ്കോളിയോസിസ് ശസ്ത്രക്രിയയ്ക്കായി ദീർഘകാലമായി കാത്തിരുന്ന ശേഷം മരിച്ച കുട്ടിയുടെ മാതാപിതാക്കളെ കാണാൻ ഹാരിസ് ആവശ്യപ്പെട്ടു

    10 shares
    Share 4 Tweet 3
  • കോർക്ക് സിറ്റിയിൽ ഏഷ്യൻ കടന്നലിനെ കണ്ടെത്തി അയർലണ്ടിൽ ജൈവസുരക്ഷാ മുന്നറിയിപ്പ് നൽകി

    11 shares
    Share 4 Tweet 3
  • ഡാറ്റാ സെന്ററുകളുടെ ജല ഉപയോഗം കുറയ്ക്കുന്നതിന് പഴയ ഇമെയിലുകൾ ഇല്ലാതാക്കാൻ ബ്രിട്ടീഷ് സർക്കാർ ആളുകളോട് ആവശ്യപ്പെടുന്നു

    9 shares
    Share 4 Tweet 2
  • ഡബ്ലിൻ: ഐ.ഒ.സി. അയർലണ്ട് കേരള ചാപ്റ്റർ സ്വാതന്ത്ര്യ ദിനാഘോഷം

    10 shares
    Share 4 Tweet 3
  • വാഷിംഗ്ടൺ ഡിസിയിൽ നാഷണൽ ഗാർഡ് സൈനികർ പ്രത്യക്ഷപ്പെടുന്നു, മേയർ ‘സ്വേച്ഛാധിപത്യപരമായ മുന്നേറ്റം’ നിരസിച്ചു

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha