ബംഗളൂരുവിലേക്കുള്ള അലൈൻസ് എയർ വിമാനത്തിലെ യാത്രക്കാരായിരുന്ന കർണാടക സ്വദേശികളായ രാമോജി കോറയിൽ, രമേഷ്കുമാർ എന്നിവരാണ് വിമാനം ബേയിൽ നിന്നും നീങ്ങുമ്പോൾ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത്.
വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ഇരുവരുടേയും യാത്ര റദ്ദാക്കി പൊലീസിന് കൈമാറി. തെറ്റിദ്ധരിച്ച് എമർജൻസി വാതിൽ തുറന്നതാണെന്നാണ് ഇവരുടെ വാദം.