ലുലു പാലക്കാട്ട് ആരംഭിക്കുന്ന ഷോപ്പിങ് മാൾ ഇന്നലെ തിങ്കളാഴ്ച പ്രവർത്തനം ആരംഭിച്ചു. കൊച്ചി – സേലം ദേശീയപാതയോരത്ത് കണ്ണാടിയിലാണ് പുതിയ മാൾ. ലോകത്തെ വിവിധിയിടങ്ങളില്‍ നിന്നുള്ള മികച്ച ഉത്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തന്നെയായിരിക്കും ഇവിടത്തെ പ്രധാന ആകർഷണം.
ഗള്‍ഫ് നാടുകളിലെ ഉത്പന്നങ്ങള്‍ക്ക് പുറമേ അമെരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, ആഫ്രിക്ക, മലേഷ്യ, സിംഗപ്പൂര്‍, വിയ്റ്റനാം, സിംഗപ്പൂരടക്കം ലോകത്തെ വിവിധ കോണുകളില്‍ നിന്നുമുള്ള വ്യത്യസ്ഥമായ ഉത്പന്നങ്ങളും ഭക്ഷ്യസാമഗ്രികളും മിതമായ നിരക്കിലാണ് ഉറപ്പാക്കിയിരിക്കുന്നത്. ലവ്യഞ്ജനങ്ങള്‍ക്കായി പ്രത്യേകം കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. മത്സ്യം, ഇറച്ചി എന്നിവയുടെ പ്രത്യേക സ്റ്റാളുകളുമുണ്ട്. റെഡി ടു കുക്ക് രീതിയിലും മത്സ്യ ഇറച്ചി വിഭവങ്ങള്‍ ലഭിക്കും. നാടന്‍ മത്സ്യം മുതല്‍ ഇറക്കുമതി ചെയ്ത മത്സ്യയിനങ്ങള്‍ അടക്കം കൗണ്ടറുകളില്‍ വാങ്ങാം.
ഹോട്ട് ഫുഡ്- ബേക്കറി വിഭവങ്ങളുടെ വിപുലമായ ശ്രേണി ഭക്ഷണപ്രിയരുടെ ഹൃദയം കവരുന്നതാണ്. ഇന്ത്യന്‍- അറബിക്- വെസ്റ്റേണ്‍ രീതികളിലുള്ള വൈവിധ്യമായ രുചികൂട്ടുകളാണ് ബേക്കറി വിഭാഗത്തില്‍ തയാറായിട്ടുള്ളത്. ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി പ്രൊഡക്റ്റുകളുടെ വൈവിധ്യമായ കലക്ഷനുമൊരുക്കിയിട്ടുണ്ട്. കൂടാതെ, വീട്ടുപകരണങ്ങള്‍, ടെലിവിഷന്‍, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, എയര്‍കണ്ടീഷനറുകള്‍ തുടങ്ങിയവയുടെ നവീനമാണ് ശേഖരം ലുലു കണക്റ്റിലുണ്ട്.
സ്മാര്‍ട്ട്ഫോണ്‍, ലാപ്ടോപ്പ്, സ്മാര്‍ട്ട് വാച്ചുകള്‍ തുടങ്ങിവയ്ക്ക് മികച്ച ഓഫറുകളും ലഭ്യമാണ്. കുട്ടികള്‍ക്കായി കളിപ്പാട്ട സെക്ഷനും, സ്കൂള്‍ ബാഗ്, ടിഫിന്‍ബോക്സ്, കുട മുതല്‍ റെയിന്‍കോട്ട് വരെയുള്ള വിപുലമായ കലക്ഷനും ഒരുക്കിയിട്ടുണ്ട്. ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍, ഫുട്ട്‌വെയര്‍, ഫാഷന്‍ ഉത്പന്നങ്ങളുടെ ആകര്‍ഷകമായ ശേഖരമാണ് ലുലു ഫാഷന്‍സ്റ്റോറില്‍ കാത്തിരിക്കുന്നത്.
ഇതിനുപുറമെ, കുട്ടികൾക്കായി ഗെയ്‌മിങ് സെക്ഷനായ ലുലു ഫണ്‍ടൂറയും സജ്ജമാണ്. ഏറ്റവും മികച്ച ഇന്‍ഡോര്‍ വിനോദ കേന്ദ്രമാണ് ലുലു ഫണ്‍ടൂറ. വിഡിയൊ ഗെയിം മുതല്‍ അത്യാധുനിക റൈഡുകള്‍ വരെ നീളുന്ന വിസ്മയ ലോകമാണ് ഫണ്‍ടൂറയില്‍.