കോട്ടയത്ത് മാഞ്ഞൂരിൽ പ്രവർത്തിക്കുന്ന ബിസ്സാ ക്ലബ് ഹൗസ് സ്പോർട്സ് വില്ലേജ് ഉടമ ഷാജിമോൻ ജോർജാണ് മാഞ്ഞൂർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ ധർണ നടത്തുന്നത്.
പഞ്ചായത്ത് ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരുടെ തിരക്ക് വർദ്ദിച്ചതിനാൽ ഷാജിമോനെ പോലീസ് പുറത്തേക്ക് മാറ്റി. ഇതേ തുടർന്ന് മള്ളിയൂർ– മേട്ടുമ്പാറ റോഡിൽ കിടന്നാണ് പ്രതിഷേധം.
റോഡിൽ നിന്ന് എണീക്കില്ലെന്ന നിലപാടെടുത്തതോടെ ഗതാഗതവും തടസപ്പെട്ടു.
25 കോടി രൂപ ചിലവിൽ അത്യാധുനിക നിലവാരത്തിൽ നിർമിച്ച സ്പോർട്സ് വില്ലേജ് കെട്ടിടത്തിനു പഞ്ചായത്ത് ബിൽഡിങ് നമ്പർ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഷാജി മോൻ സമരം നടത്തുന്നത്.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ രാവിലെ മോൻസ് ജോസഫ് എം.എൽ.എ പഞ്ചായത്തിൽ എത്തി ഷാജി മോനെ സന്ദശിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ ഇടപെടലിൽ ജില്ലാതല തർക്ക പരിഹാര സമിതിയോട് പഞ്ചായത്തിനോടും വ്യവസായിയോടും വിവരം അറിയിച്ച് ഇവർ ഉച്ച കഴിഞ്ഞ് സ്ഥലത്തെത്തി പ്രശ്നത്തിനു പരിഹാരം കാണുമെന്ന് എം.എൽ.എ പറഞ്ഞു.