കൊച്ചി: നടി കവിയൂർ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 80 വയസായിരുന്നു.
മികച്ച നടിക്കുള്ള സംസ്ഥാന പുരസ്ക്കാരം 4 തവണ ലഭിച്ചിട്ടുണ്ട്. എഴുന്നൂറിലധം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കൊണ്ട് ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. നിരവധി സിനിമാ പ്രവർത്തകർ വിവരം അറിഞ്ഞതിനെ തുടർന്ന് ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ടെന്നാണ് വിവരം.