Human Trafficking to Russia; Two people are under arrest – റഷ്യയിലേക്കുള്ള മനുഷ്യക്കടത്ത്; രണ്ടു പേര് അറസ്റ്റിൽ
തിരുവനന്തപുരം: റഷ്യൻ മനുഷ്യക്കടത്ത് കേസിൽ രണ്ടുപേരെ സിബിഐ അറസ്റ്റ് ചെയ്തു. വ്യാജ റിക്രൂട്ട്മെന്റ് ഏജൻസിയുടെ ചതിയിൽപെട്ട് റഷ്യയിലെ യുദ്ധമുഖത്ത് തിരുവനന്തപുരം സ്വദേശികള്‍ എത്തിയ സംഭവത്തിലാണ് അറസ്റ്റ്.
ഇടനിലക്കാരായ അരുണ്‍, പ്രിയൻ എന്നിവരെയാണ് സിബിഐ ഡൽഹി യൂണിറ്റ് പിടികൂടിയത്. റഷ്യന്‍ യുദ്ധമുഖത്തേക്ക് ആളുകളെ എത്തിക്കുന്ന റഷ്യന്‍ മലയാളി അലക്സിന്റെ മുഖ്യ ഇടനിലക്കാരാണ് അറസ്റ്റിലായത്.
തിരുവനന്തപുരം സ്വദേശികളെ റഷ്യയിലേക്ക് അയക്കുന്നതിനു മുന്‍പ് ആറു ലക്ഷത്തോളം രൂപ പ്രിയൻ കൈപ്പറ്റിയിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പ്രധാന റിക്രൂട്ട്മെന്റിന് നേതൃത്വം നല്കിയതും പ്രിയനാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.