വേണാട് സർവീസ് ചാലക്കുടി അവസാനിപ്പിക്കും എന്നറിയിന്നു.
വടക്കാഞ്ചേരിയ്ക്ക് അടുത്ത് റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിച്ചിൽ . ട്രെയിനുകൾ പിടിച്ചിട്ടിരിക്കുന്നു . ഓട്ടുപാറയിൽ റോഡിൽ വെള്ളം കയറിയതിനെത്തുടർന്ന് ഷൊർണൂർ തൃശൂർ റോഡ് ബ്ലോക്ക് 07AM.
കനത്ത മഴ
കനത്ത മഴയെ തുടർന്ന് ഉണ്ടായ വെള്ളപ്പാച്ചിലിൽ വള്ളത്തോൾ നഗറിനും (ചെറുതുരുത്തി) വടക്കാഞ്ചേരിക്കും ഇടയിൽ ട്രാക്കുകൾക്ക് തകരാർ സംഭവിച്ചതിനാൽ പല ട്രെയിൻ സർവീസുകളും പൂർണമായോ ഭാഗികമായോ റദ്ദ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവഴി പോകുന്ന ട്രെയിനുകളിൽ യാത്രചെയ്യാൻ ഉദ്ദേശിക്കുന്നവർ 139 എന്ന Enquiry നമ്പറിലോ, റെയിൽവേയുടെ ഔദ്യോഗിക ആപ്പ്/ വെബ്സൈറ്റിലോ അല്ലെങ്കിൽ ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനുമായോ ബന്ധപ്പെട്ട് സമയവും സർവീസും അന്വേഷിച്ച് ഉറപ്പാക്കുക.