വളപ്പട്ടണം പോലീസ് സ്റ്റേഷനിലെ എസ്‌ഐക്കും, സംഘത്തിനും നേരെയാണ് വെടുവെപ്പുണ്ടായത്.
കണ്ണൂർ ചിറയ്ക്കലിൽ പ്രതിയെ പിടിക്കാൻ വീട്ടിൽ എത്തിയപ്പോഴാണ് പ്രതിയായ റോഷന്റെ അച്ഛൻ പോലീസിന് നേരെ വെടിയുതിർത്തത്.
സംഭവത്തിൽ പ്രതിയുടെ അച്ഛൻ ബാബു തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു.
തമിഴ്‌നാട് സ്വദേശിയെ ആക്രമിച്ച കേസിലാണ് പ്രതി റോഷനെ അന്വേഷിച്ച് പോലീസ് വീട്ടിലെത്തിയത്. തുടർന്ന് പോലീസ് സംഘം റോഷന്റെ മുറിയിൽ മുട്ടി വിളിക്കുന്നതിനിടെ ബാബു പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു.
സംഭവത്തിനിടെ റോഷൻ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. അറസ്റ്റിലായ തോമസിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
ഒളിവിൽ പോയ റോഷനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.