കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് (12/12/2023) പവന് 160 രൂപ താഴ്ന്ന് ഒരു പവന്‍ സ്വർണത്തിന്‍റെ വില 45,400 രൂപയായി. ഗ്രാമിന് 20 രൂപയുടെ കുറവാണുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില 5675 രൂപ.
ഈ മാസം 4ന് 47,000 കടന്ന് സ്വര്‍ണവില റെക്കോര്‍ഡ് നിലയില്‍ കുതിച്ചു കയറിയ പവന്‍ വില പിന്നീട് കുറയുന്നതാണ് കാണാനിടയായത്. ഓഹരിവിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഒരാഴ്ചയ്ക്കിടെ, ഏകദേശം 1700 രൂപയാണ് കുറഞ്ഞത്.