കൊല്ലത്ത് ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോയ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ സന്ദേശം എത്തി.
അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടാണ് ഫോൺ കോൾ എത്തിയത്.
കൊല്ലം ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് കാണാതായിരിക്കുന്നത്.
കുട്ടിയെ കണ്ടെത്താനായി സംസ്ഥാന വ്യാപകമായി തെരച്ചിൽ നടക്കുന്നതിനിടെയാണ് ഫോൺ സന്ദേശം എത്തിയത്.
വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് തട്ടിക്കൊണ്ടുപോയത്.
അഭികേൽ സാറയുടെ സഹേദരൻ ജോനാഥനൊപ്പം ട്യൂഷൻ ക്ലാസിലേക്കു പോകുബോഴാണു കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടു പോയത്.
അതേസമയം ഫോൺ കോളിന്റെ ആധികാരികത പരിശോധിച്ച ശേഷം മാത്രമേ ഇത് സംബന്ധിച്ച് കൃത്യത നൽകാനാകൂ എന്നാണ് പോലീസ് നൽകുന്ന വിവരം.