• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, July 5, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News

റോബിൻ ബസ് കേസിലെ അഭിഭാഷകൻ മരിച്ചു

Editor by Editor
November 20, 2023
in Kerala Malayalam News
0
Dinesh menon High Court Advocate
9
SHARES
301
VIEWS
Share on FacebookShare on Twitter

റോബിൻ ബസ് കേസിൽ ബസുടമ ഗിരീഷിനു വേണ്ടി ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകനും നടനുമായ ചിറ്റൂര്‍ റോഡ് ഇയ്യാട്ടില്‍ ഐ. ദിനേശ് മേനോന്‍ മരിച്ചു. 52 വയസ്സായിരുന്നു റോബിൻ ബസിന്‍റെ അന്തര്‍ സംസ്ഥാന സര്‍വീസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലേക്ക് പോകും വഴിയായിരുന്നു മരണം. ഹൃദയാഘാതത്തെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് രാവിലെ 11ന് രവിപുരം ശ്മശാനത്തില്‍. ചിറ്റൂര്‍ റോഡ് ഇയ്യാട്ടില്‍ ലെയ്നില്‍ ഉഷാകിരണിലാണ് താമസം. വി.കെ. രവീന്ദ്രനാഥമേനോന്‍റെയും ഉഷയുടെയും മകനാണ്. ഭാര്യ: കാര്‍ത്തിക. മകന്‍: അരവിന്ദ്മേനോന്‍.

മാസ്റ്റര്‍ സുജിത് എന്ന പേരില്‍ 17 മലയാള സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. മോഹന്‍ സംവിധാനം ചെയ്ത് 1976ല്‍ പുറത്തിറങ്ങിയ “വാടകവീട്’ എന്ന് സിനിമയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. വിടപറയും മുമ്പേ, എയര്‍ ഹോസ്റ്റസ് എന്നീ ചിത്രങ്ങളില്‍ പ്രേംനസീറിന്‍റെ മകനായി അഭിനയിച്ചു.

ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത “ശേഷം കാഴ്ചയില്‍’ ചിത്രത്തിലും ശ്രദ്ധേയവേഷം ചെയ്തു. മുതിര്‍ന്നശേഷം അഭിനയം തുടര്‍ന്നില്ല. എറണാകുളം ലോ കോളെജില്‍ നിന്ന് ബിരുദമെടുത്തു. ഇക്കാലത്ത് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റായിരുന്നു. അഭിഭാഷകനായി മോട്ടോര്‍ വാഹനവകുപ്പുമായി ബന്ധപ്പെട്ട കേസുകളിലാണ് കൂടുതല്‍ ശ്രദ്ധിച്ചത്.

Tags: AdvocateDinesh menonHigh CourtKerala NewsRobin Bus
Next Post
ബഹ്റൈനിൽ ഫുട്ബാൾ കളിക്കിടെ കുഴഞ്ഞുവീണ തൃശൂർ സ്വദേശി മരിച്ചു

ബഹ്റൈനിൽ ഫുട്ബാൾ കളിക്കിടെ കുഴഞ്ഞുവീണ തൃശൂർ സ്വദേശി മരിച്ചു

Popular News

  • ഡബ്ലിനിലേക്കുള്ള വിമാനം ആകാശച്ചുഴിയില്‍ പെട്ടു നിരവധി പേർക്ക് പരിക്കേറ്റു

    ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോൾ സമരം: ഡബ്ലിൻ വിമാനത്താവളത്തിൽ 16 വിമാനങ്ങൾ റദ്ദാക്കി

    10 shares
    Share 4 Tweet 3
  • സൗജന്യ ക്യാരി-ഓൺ ബാഗുകളും തടസ്സമില്ലാത്ത കണക്ഷനുകളും ഉൾപ്പെടെ യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താൻ യൂറോപ്യൻ പാർലമെന്റ്

    11 shares
    Share 4 Tweet 3
  • ഗാസ മുനമ്പിൽ പുതിയ ഒഴിപ്പിക്കൽ ഉത്തരവുകൾ; വെടിനിർത്തൽ ശ്രമങ്ങൾ ശക്തമാകുന്നു

    10 shares
    Share 4 Tweet 3
  • ചരിത്രം കുറിച്ച് ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യാക്കാരൻ

    10 shares
    Share 4 Tweet 3
  • അയർലൻഡിലെ വാടക പ്രതിസന്ധി: പുതിയ നിയമങ്ങൾ വന്നതോടെ ഭൂവുടമകൾ വസ്തുക്കൾ വിറ്റൊഴിയുന്നു

    17 shares
    Share 7 Tweet 4
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha

1