മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധ ഭീഷണി. ഇന്നലെ വൈകുന്നേരമാണ് പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ഭീഷണിയുമായി ഫോൺ വിളിയെത്തിയത്. സംഭവത്തിൽ മ്യൂസിയം പൊലീസ് കേസെടുത്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്‌കൂൾ വിദ്യാർഥിയാണ് ഭീഷണിയുമായി ഫോൺ വിളിച്ചതെന്ന് കണ്ടെത്തിയത്. എറണാകുളം പോങ്ങാട് സ്വദേശിയുടെ ഫോണിൽനിന്നാണ് സന്ദേശമെത്തിയത്. ഏഴാം ക്ലാസുകാരനായ മകൻ ഫോൺ ഉപയോഗിച്ചതാണെന്നാണ് വീട്ടുകാർ നൽകുന്ന വിശദീകരണം.