• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Tuesday, July 8, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News

നെടുമ്പാശ്ശേരിയിൽ സ്വയം എമിഗ്രേഷൻ പൂർത്തിയാകാൻ പറ്റുന്ന സംവിധാനം ഒരുങ്ങുന്നു.

Editor by Editor
July 26, 2024
in Kerala Malayalam News
0
CIAL
11
SHARES
363
VIEWS
Share on FacebookShare on Twitter

20 സെക്കൻഡിൽ സ്വയം എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനുള്ള സംവിധാനം നെടുമ്പാശ്ശേരിയിൽ ഒരുങ്ങുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ‘ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷൻ -ട്രസ്റ്റഡ് ട്രാവലേഴ്സ് പ്രോഗ്രാമിന്റെ’ ഭാഗമായി യാത്രക്കാർക്ക് ഈ സംവിധാനം ഒരുക്കുന്ന രാജ്യത്തെ രണ്ടാമത്തെ വിമാനത്താവളമാകുകയാണ് സിയാൽ.

ഡൽഹിയിലാണ് കഴിഞ്ഞമാസം ഈ സംവിധാനം ആദ്യം ഏർപ്പെടുത്തിയത്. നെടുമ്പാശ്ശേരിയിൽ ഇതിന്റെ പരീക്ഷണം തിങ്കളാഴ്ച്ച ആരംഭിക്കും. ഓഗസ്റ്റിൽ കമ്മിഷൻ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യങ്ങൾ സജ്ജമായി. ബ്യൂറോ ഓഫ് എമിഗ്രേഷനാണ് നടത്തിപ്പ് ചുമതല. ആഗമന, പുറപ്പെടൽ മേഖലകളിൽ നാലുവീതം ലൈനുകളിലാണ് നടപ്പാക്കുക. സ്മാർട്ട് ഗേറ്റുകൾ സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ ഇന്ത്യൻ പൗരൻമാർക്കും ഒ.സി.ഐ കാർഡുള്ളവർക്കുമാണ് സ്വയം എമിഗ്രേഷൻ നടപടി പൂർത്തിയാക്കാനുള്ള അനുമതി ലഭിച്ചിട്ടുള്ളത്.

ഈ സൗകര്യങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പോർട്ടലിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തണം. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ വിജയകരമായി അപ്‌ലോഡ് ചെയ്താൽ ബയോമെട്രിക് എൻറോൾമെന്റിലേയ്ക്ക് കടക്കാം. മുഖവും വിരലടയാളവും രേഖപ്പെടുത്താനുള്ള എൻറോൾമെന്റ് കൗണ്ടറുകൾ കൊച്ചി വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എഫ്.ആർ.ആർ.ഒ ഓഫിസിലും എമിഗ്രേഷൻ കൗണ്ടറുകളിലും ഒരുക്കിയിട്ടുണ്ട്.

രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് പിന്നീടുള്ള എല്ലാ രാജ്യാന്തര യാത്രയ്ക്കും കാത്തുനിൽപ്പ് ഒഴിവാക്കി എമിഗ്രേഷൻ നടപടികൾക്ക് സ്മാർട്ട് ഗേറ്റുകളിലൂടെ കടന്നുപോകാം. ഉദ്യോഗസ്ഥരുമായുള്ള അഭിമുഖത്തിനോ രേഖകൾ പൂരിപ്പിക്കുന്നതിനോ കാത്തുനിൽക്കേണ്ടതില്ല. സ്മാർട്ട് ഗേറ്റിലെത്തിയാൽ ആദ്യം പാസ്‌പോർട്ട് സ്‌കാൻ ചെയ്യണം. രജിസ്‌ട്രേഷൻ നടത്തിയിട്ടുണ്ടെങ്കിൽ ഗേറ്റുകൾ താനെ തുറക്കും. രണ്ടാം ഗേറ്റിലെ കാമറയിൽ മുഖം കാണിക്കണം. യന്ത്രം യാത്രക്കാരൻ്റെ മുഖം തിരിച്ചറിയുന്നതോടെ ആ ഗേറ്റും തുറന്ന് നടപടി പൂർത്തിയാകും.

ചെക്ക്-ഇൻ കഴിഞ്ഞാൽ എമിഗ്രേഷൻ പൂർത്തിയാക്കി 20 സെക്കന്റിൽ സുരക്ഷാ പരിശോധനയ്ക്ക് എത്തുന്ന വിധത്തിലാണ് സജ്ജീകരണം. പരമാവധി ഇടങ്ങളിൽ സാങ്കേതികവിദ്യയുടെ സൗകര്യങ്ങൾ ഏർപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു. സുരക്ഷ ഉറപ്പ് വരുത്തുന്നതിനൊപ്പം യാത്രക്കാർക്ക് സമ്മർദമില്ലാതെ വിവിധ പരിശോധനകൾ പൂർത്തിയാക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

Tags: Bureau of ImmigrationCIALMHATrusted traveller Programme
Next Post
Irish Passport

അയർലൻഡ് പാസ്‌പോർട്ട്, ലോകത്തിലെ ഏറ്റവും ശക്തമായ മൂന്നാമത്തെ പാസ്‌പോർട്ട്

Popular News

  • uae golden visa

    ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത: യുഎഇ ഗോൾഡൻ വിസ ഇപ്പോൾ കൂടുതൽ എളുപ്പം!

    10 shares
    Share 4 Tweet 3
  • ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോൾ സമരം: ഡബ്ലിൻ വിമാനത്താവളത്തിൽ 16 വിമാനങ്ങൾ റദ്ദാക്കി

    10 shares
    Share 4 Tweet 3
  • സൗജന്യ ക്യാരി-ഓൺ ബാഗുകളും തടസ്സമില്ലാത്ത കണക്ഷനുകളും ഉൾപ്പെടെ യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താൻ യൂറോപ്യൻ പാർലമെന്റ്

    11 shares
    Share 4 Tweet 3
  • ഗാസ മുനമ്പിൽ പുതിയ ഒഴിപ്പിക്കൽ ഉത്തരവുകൾ; വെടിനിർത്തൽ ശ്രമങ്ങൾ ശക്തമാകുന്നു

    10 shares
    Share 4 Tweet 3
  • ചരിത്രം കുറിച്ച് ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യാക്കാരൻ

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha