കൊല്ലം ആശ്രാമം മൈതാനത്തു ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
ഓവൂരിൽ നിന്ന് കാണാതായ ആറു വയസുകാരി അബിഗേൽ സാറയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്തു ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘം കുട്ടിയെ ഉപേക്ഷിച്ചു രക്ഷപ്പെട്ടതായാണ് സൂചന. കുട്ടി ഇപ്പോൾ കൊല്ലം ഈസ്റ്റ് പൊലീസിന്‍റെ സംരക്ഷണത്തിലാണ്.
ഇരുപതു മണിക്കൂർ നീണ്ടു നിന്ന അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ തിരിച്ചു കിട്ടിയത്. കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.