നെയ്യാറ്റിൻകര തിരുപുറത്ത് ക്രിസ്മസ് ആഘോഷത്തിനായി കെട്ടിയ താത്കാലിക പാലം തകർന്ന് 15 ഓളം പേർക്ക് പരിക്കേറ്റു. പൂവാര്‍ തിരുപുരം പഞ്ചായത്ത് നടത്തുന്ന തിരുപുറം ഫെസ്റ്റിലാണ് അപകടമുണ്ടായത്. രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്.
ഫെസ്റ്റില്‍ പുല്‍ക്കൂടും അലങ്കാരക്കൂടാരങ്ങളും വെള്ളച്ചാട്ടവും ഒരുക്കിയിരുന്നു. വെള്ളച്ചാട്ടം കാണാന്‍ തടികൊണ്ട് നിർമിച്ച താത്കാലിക നടപ്പാലമാണ് തകര്‍ന്നത്.
പ്രദർശനത്തിന്റെ ഭാഗമായി ടിക്കറ്റ് വച്ച് ഈ പാലത്തിൽ ആളുകളെ കയറ്റിയിരുന്നു. പാലത്തില്‍ ഉൾക്കൊള്ളാവുന്നതിലധികം ആളുകള്‍ കൂട്ടത്തോടെ കയറിയതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. നിരവധിയാളുകള്‍ക്ക്
പരിക്കേറ്റെന്നാണ് വിവരം. പരിക്കേറ്റവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്കും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയത്. അഗ്നിശമനസേനയും പൂവാർ പൊലീസും കാഞ്ഞിരക്കുളം പൊലീസും സ്ഥലത്തുണ്ട്.