• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, July 26, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News

ശബരിമല തീർഥാടനം: ‘അയ്യന്‍’ ആപ്പുമായി വനം വകുപ്പ്

Editor by Editor
November 12, 2023
in Kerala Malayalam News
0
ശബരിമല തീർഥാടനം: ‘അയ്യന്‍’ ആപ്പുമായി വനം വകുപ്പ്
9
SHARES
299
VIEWS
Share on FacebookShare on Twitter

ശബരിമല തീര്‍ഥാടനത്തിനെത്തുന്ന അയ്യപ്പന്മാര്‍ക്കു സഹായമാകുന്ന തരത്തില്‍ “അയ്യന്‍’ മൊബൈല്‍ ആപ്പ്. പെരിയാര്‍ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷന്‍റെ നേതൃത്വത്തിലാണ് ആപ്പ് നിര്‍മിച്ചത്.

പമ്പ, സന്നിധാനം, സ്വാമി അയ്യപ്പന്‍ റോഡ്, പമ്പ-നീലിമല -സന്നിധാനം എരുമേലി- അഴുതക്കടവ്- പമ്പ, സത്രം – ഉപ്പുപാറ -സന്നിധാനം എന്നീ പാതകളില്‍ ലഭിക്കുന്ന സേവനങ്ങള്‍ ആപ്പിലൂടെ ലഭ്യമാണ്. പരമ്പരാഗത കാനന പാതകളിലെ സേവന കേന്ദ്രങ്ങള്‍, മെഡിക്കല്‍ എമര്‍ജന്‍സി യൂണിറ്റ്, താമസസൗകര്യം, എലിഫന്‍റ് സ്ക്വാഡ് ടീം, പൊതു ശൗചാലയങ്ങള്‍, ഓരോ താവളത്തില്‍ നിന്നും സന്നിധാനത്തേയ്ക്കുള്ള ദൂരം, ഫയര്‍ഫോഴ്സ്, പൊലീസ് എയ്ഡ് പോസ്റ്റ്, ഇക്കോ ഷോപ്പ്, സൗജന്യ കുടിവെള്ള വിതരണ കേന്ദ്രങ്ങള്‍, ഒരു സ്ഥലത്തുനിന്നും അടുത്ത കേന്ദ്രങ്ങളിലേക്കുള്ള ദൂരം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അയ്യപ്പന്മാര്‍ പാലിക്കേണ്ട ആചാരമര്യാദകളും പൊതുനിര്‍ദേശങ്ങളുമുണ്ട്.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നു ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ‘അയ്യന്‍’ ആപ്പ് മലയാളം, തമിഴ്, കന്നഡ, തെലുഗ്, ഹിന്ദി, എന്നീ ഭാഷകളില്‍ ലഭ്യമാണ്. കാനന പാതയുടെ കവാടങ്ങളിലുള്ള ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്തും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

അത്യാവശ്യഘട്ടങ്ങളില്‍ ബന്ധപ്പെടാന്‍ വേണ്ടി അടിയന്തര സഹായ നമ്പറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഓണ്‍ലൈനിലും ഓഫ് ലൈനനിലും ആപ്പ് പ്രവര്‍ത്തിക്കും. കാഞ്ഞിരപ്പളളി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലെപ്പേര്‍ഡ് ടെക്ക് ലാബ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ സാങ്കേതിക സഹായത്തോടെയാണ് ആപ്പ് തയാറാക്കിയിരിക്കുന്നത്.

Tags: AppAyyanKerala NewsSabarimala
Next Post
Iceland Earthquake 2023

1400 ഭൂകമ്പങ്ങൾ; ഐസ്‌ലൻഡ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Popular News

  • indian passport

    ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട്: എട്ട് സ്ഥാനം മുന്നിലെത്തി ഇന്ത്യ

    11 shares
    Share 4 Tweet 3
  • ഇനി ആദായ നികുതി വകുപ്പിനെ പറ്റിക്കാൻ നോക്കണ്ട; എഐ എല്ലാം നോക്കിക്കോളും, കള്ളം കാണിച്ചാൽ പിടിവീഴും?

    10 shares
    Share 4 Tweet 3
  • യാത്രക്കാർ പുറത്തിറങ്ങുന്നതിനിടെ തീപിടിത്തം; ദുരന്തങ്ങളൊഴിയാതെ എയർ ഇന്ത്യ വിമാനങ്ങൾ – AIR INDIA FLIGHT ISSUES

    12 shares
    Share 5 Tweet 3
  • വി എസ് അച്യുതാനന്ദൻ അന്തരിച്ചു, പോരാളികളുടെ പോരാളി, ലാല്‍സലാം വിഎസ്

    10 shares
    Share 4 Tweet 3
  • ഇന്ത്യൻ യാത്രക്കാർക്ക് സന്തോഷവാർത്ത – ഡബ്ലിനിൽ നിന്നും ഇനി ദിവസവും 3 എമിറേറ്റ്‌സ് വിമാനം

    16 shares
    Share 6 Tweet 4
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha