• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, August 20, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News

മെത്താംഫെറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ടെന്ന് ഷൈന്‍ ടോം ചാക്കോ; അച്ഛന്‍ ഡീ-അഡിക്ഷന്‍ സെന്ററിലാക്കി

Editor by Editor
April 19, 2025
in Kerala Malayalam News
0
actor shine tom chacko methamphetamine ganja using
9
SHARES
305
VIEWS
Share on FacebookShare on Twitter


കൊച്ചി: രാസലഹരി ഉപയോഗിക്കാറുണ്ടെന്ന് സമ്മതിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ. ശനിയാഴ്ച പോലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് ലഹരി ഉപയോഗം നടന്‍ സമ്മതിച്ചത്. രാസലഹരിലായ മെത്താംഫെറ്റമിനും കഞ്ചാവും താന്‍ ഉപയോഗിക്കാറുണ്ടെന്നാണ് നടന്‍ പോലീസിന് നല്‍കിയമൊഴി. എന്നാല്‍, ഹോട്ടലില്‍ പോലീസ് സംഘം എത്തിയദിവസം ലഹരി ഉപയോഗിച്ചിട്ടില്ലെന്നും നടന്‍ മൊഴി നല്‍കിയിട്ടുണ്ട്.

ലഹരി ഉപയോഗത്തെത്തുടര്‍ന്ന് താന്‍ നേരത്തേ ഡീ-അഡിക്ഷന്‍ സെന്ററില്‍ ചികിത്സ തേടിയിരുന്നതായും നടന്‍ പോലീസിനോട് പറഞ്ഞു. അച്ഛന്‍ ഇടപെട്ടാണ് കൂത്താട്ടുകുളത്തെ ഡീ-അഡിക്ഷന്‍ സെന്ററിലാക്കിയത്. എന്നാല്‍, 12 ദിവസത്തിന് ശേഷം അവിടെനിന്ന് മടങ്ങിയെന്നും നടന്‍ പോലീസിനോട് പറഞ്ഞു.

ലഹരി ഉപയോഗിച്ചതിനും ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചതിനുമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ലഹരി ഉപയോഗം തെളിയിക്കാനായി നടന്റെ രക്തം, തലമുടി, നഖം എന്നിവയുടെ സാമ്പിള്‍ പോലീസ് ശേഖരിക്കുന്നുണ്ട്. ഇതിനായി നടനെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ജാമ്യംലഭിക്കാവുന്ന വകുപ്പുകളാണ് നിലവില്‍ ചുമത്തിയിരിക്കുന്നതെന്നും മൊഴികള്‍ പരിശോധിച്ചുവരികയാണെന്നും ഇനിയും വിശദമായ അന്വേഷണം വേണമെന്നുമാണ് പോലീസ് പറയുന്നത്.

അതിനിടെ, കൊച്ചിയിലെ ലഹരി ഇടപാടുകാരനായ സജീറുമായി ഷൈന്‍ ടോം ചാക്കോയ്ക്ക് ബന്ധമുള്ളതായി പോലീസ് കണ്ടെത്തി. ചോദ്യംചെയ്യലില്‍ ആദ്യം ഇത് നിഷേധിച്ചെങ്കിലും സജീറുമായുള്ള ഗൂഗിള്‍പേ ഇടപാടുകളും വാട്‌സാപ്പ് ചാറ്റുകളും പോലീസ് നിരത്തിയതോടെ സജീറുമായി ബന്ധമുണ്ടെന്ന് ഷൈന്‍ ടോം ചാക്കോ സമ്മതിക്കുകയായിരുന്നു. കൊച്ചിയിലെ ഹോട്ടലില്‍ പരിശോധന നടന്നദിവസം 20,000 രൂപയുടെ ഇടപാടാണ് ഷൈന്‍ ടോം ചാക്കോ സജീറുമായി നടത്തിയിരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Next Post
irish-malayalees-welcome-m-b-rajesh-and-aloshi

എം. ബി രാജേഷിനെയും അലോഷിയെയും സ്വീകരിക്കാൻ ആവേശപൂർവ്വം അയർലണ്ട് പ്രവാസി മലയാളികൾ; ഗസൽ സന്ധ്യയുടെ ടിക്കറ്റ് വിൽപ്പന അതിവേഗത്തിൽ പുരോഗമിക്കുന്നു.

Popular News

  • garda investigation 2

    ഡബ്ലിൻ: ഗാർഡ ഇടപെടലിനെ തുടർന്ന് പരിക്കേറ്റയാൾ മരിച്ചു അന്വേഷണം ആരംഭിച്ചു

    9 shares
    Share 4 Tweet 2
  • ഡബ്ലിൻ ഗതാഗതം സ്തംഭിച്ചു: വൻ തീപിടിത്തത്തെ തുടർന്ന് ലൂാസ് സർവീസ് നിർത്തിവെച്ചു

    11 shares
    Share 4 Tweet 3
  • വെള്ളപ്പൊക്കം തടയാൻ റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണി; വാട്ടർഫോർഡ് ട്രെയിൻ യാത്രക്കാർക്ക് ആറുമാസത്തേക്ക് ബുദ്ധിമുട്ടുകൾ

    9 shares
    Share 4 Tweet 2
  • സ്ലൈഗോയുടെ ഭാവിക്കായി അഭിപ്രായം അറിയിക്കാൻ ഈ വെള്ളിയാഴ്ച വരെ സമയം

    11 shares
    Share 4 Tweet 3
  • അയർലണ്ടിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു മത്സരരംഗത്ത് ഹംഫ്രീസും കെല്ലിയും

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha