റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫെറോക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചന കാര്യത്തിൽ കോടതിയുടെ നിർണ്ണായക വിധി. പൊതുഅവകാശ നിയമ പ്രകാരം 20 വർഷത്തെ തടവിന് കോടതി ശിക്ഷ വിധിച്ചു. നിലവിൽ ശിക്ഷ അനുഭവിച്ച കാലാവധി കഴിഞ്ഞു മാസങ്ങൾക്കകം റഹീമിന് പുറത്തിറങ്ങാനാകും.
വധശിക്ഷ വിധിച്ചിരുന്ന കേസിൽ ദിയ ധനം നൽകി സ്വകാര്യ അവകാശപ്രകാരം കുടുംബം മാപ്പ് നൽകിയിരുന്നതിന്റെ അടിസ്ഥാനത്തിൽ കോടതി വധശിക്ഷ റദ്ദാക്കിയിരുന്നു. അതെ സമയം വിധി പകർപ്പ് കിട്ടിയതിന് ശേഷം അഭിഭാഷകരുമായി സംസാരിച്ച് അപ്പീൽ ഉൾപ്പടെയുള്ള നിയമ സാധ്യത ആലോചിക്കുമെന്ന് റഹീം സഹായ സമിതി അറിയിച്ചു