• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Thursday, August 21, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News

വയനാട് ഉരുള്‍പൊട്ടലില്‍ മരണം 41 ആയി ഉയർന്നു; വയനാട്ടിലേക്ക് പോകാനാവാതെ ഹെലികോപ്റ്റർ

Editor by Editor
July 30, 2024
in Kerala Malayalam News
0
41 died-in-wayanad-landslide
10
SHARES
336
VIEWS
Share on FacebookShare on Twitter

വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 41 ആയി ഉയർന്നതായി ഔദ്യോഗിക സ്ഥിരീകരണം. ഇവരുടെ മൃതദേഹങ്ങൾ മണ്ണിൽ പൊതിഞ്ഞ നിലയിലാണ് കണ്ടെടുത്തിയത്. മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലാണ് ദുരന്തമുണ്ടായത്. മേപ്പടിയിൽ മാത്രം 24 പേർ മരിച്ചു. ഇവരിൽ കുട്ടികളും ഉൾപ്പെടുന്നുണ്ട്. 70 ലധികം ആളുകൾ പരിക്കേറ്റ് ചികിത്സ തേടിയിട്ടുണ്ട്.

നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങികിടക്കുകയാണ്. അതേസമയം, രക്ഷാദൗത്യത്തിന് എയർ‌ ലിഫ്റ്റിങ് സാധ്യത പരിശോധിക്കാനെത്തിയ 2 ഹെലികോപ്റ്ററുകൾ പ്രതികൂല കാലവസ്ഥയെ തുടർന്ന് തിരിച്ചു പോയി. കോഴിക്കോട്ടേക്ക് ഹെലികോപ്റ്ററുകൾ തിരികെപ്പോയതോടെ രക്ഷാപ്രവർത്തനം പ്രതിസന്ധി‍യിലായി. നിലവിൽ പുഴയ്ക്കു കുറുകെ വടംക്കെട്ടി എന്‍ഡിആർഎഫ് സംഘങ്ങൾ മുണ്ടക്കൈ ഭാഗത്തേക്ക് കടക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. രക്ഷാ പ്രവർത്തനം അതീവ ദുഷ്കരമായി തുടരുകയാണെന്ന് ദൗത്യ സംഘം വ്യക്തമാക്കി. പാലം തകര്‍ന്നതോടെ മുണ്ടക്കൈയും അട്ടമലയും പൂർണമായി ഒറ്റപ്പെട്ട നിലയിലാണ്. ഇരുമേഖലകളിലുമായി നാനൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ട് പോയിരിക്കുന്നത്.

രാത്രി രണ്ടു മണിയോടെ മുണ്ടക്കൈ ടൗണിലാണ് ആദ്യം ഉരുൾപൊട്ടിയത്. ഇവിടെ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ നാലുമണിയോടെ ചൂരൽമല സ്കൂളിനു സമീപവും ഉരുൾ പൊട്ടലുണ്ടായി. നിരവധി വീടുകൾ അപ്പാടെ ഒലിച്ചു പോയിട്ടുണ്ട്. റോഡുകളും പാലങ്ങളും തകർന്നതു കാരണം പലയിടത്തും രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ പോലും എളുപ്പമല്ല.

Tags: Kerala NewsLandslideWayanad
Next Post
Heavy Rain Trains Cancelled - Kerala

ഷൊർണൂർ - പാലക്കാട്‌ - ഷൊർണൂർ റൂട്ടിൽ മാന്നനൂരിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണു ഈ റൂട്ടിൽ ട്രെയിൻ ഗതാഗതം പൂർണമായും നിർത്തിവെച്ചു

Popular News

  • vazhoor soman

    പീരുമേട് MLA Vazhoor Soman ഔദ്യോഗിക പരിപാടിക്കിടെ കുഴഞ്ഞുവീണു അന്തരിച്ചു

    9 shares
    Share 4 Tweet 2
  • അമീബിക് മസ്തിഷ്ക ജ്വരം താമരശ്ശേരിയിൽ ആശങ്കയേറുന്നു മരിച്ച പെൺകുട്ടിയുടെ സഹോദരനും രോ​ഗം സ്ഥിരീകരിച്ചു

    9 shares
    Share 4 Tweet 2
  • ഡബ്ലിൻ-സ്ലിഗോ ട്രെയിൻ യാത്രികർക്ക് ആശ്വാസം; ഭക്ഷണ വിതരണ സേവനം പുനഃസ്ഥാപിക്കാൻ പദ്ധതി

    9 shares
    Share 4 Tweet 2
  • EU-US വ്യാപാര കരാർ: 15% ഏകീകൃത താരിഫ് സ്വാഗതം ചെയ്ത് അയർലൻഡ്

    10 shares
    Share 4 Tweet 3
  • ഡബ്ലിനിലെ ആക്രമണത്തെ തുടർന്ന് ബ്രിട്ടീഷ് ടൂറിസ്റ്റ് അതീവ ഗുരുതരാവസ്ഥയിൽ

    13 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha