ചന്ദ്രയാൻ-3 ദൗത്യം വിജയകരമാക്കാൻ സഹായിച്ച എൽവിഎം3 എം4 റോക്കറ്റിന്‍റെ ഒരു ഭാഗം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചുവന്ന് ശാന്ത സമുദ്രത്തിൽ പതിച്ചതായി ഇസ്റൊ സ്ഥിരീകരിച്ചു.
‘അൺകൺട്രോൾഡ് റീഎൻട്രി’ എന്നാണ് ഇതിനെ ഐഎസ്ആർഒ വിശേഷിപ്പിച്ചിരിക്കുന്നത്. റോക്കറ്റിന്‍റെ ഭാഗം ഇന്ത്യക്കു മുകളിലൂടെയല്ല കടന്നു പോയതെന്നും വിശദീകരണം.
ഉച്ചകഴിഞ്ഞ് 2.42 ഓടെയാണ് റോക്കറ്റിന്‍റെ ഭാഗം അവിചാരിതമായി ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ചത്. ഇതു സഞ്ചരിച്ച പാതയും ഐഎസ്ആർഒ പുറത്തുവിട്ടു.