⚡ Breaking
ആരോഗ്യ ഇൻഷുറൻസ് നിരക്കുകൾ വീണ്ടും ഉയരുന്നു: ഡിസംബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ എച്ച്.എസ്.ഇ മുൻ മേധാവി ആൻ ഒ’കോണറെ പുറത്താക്കിയ സംഭവം; ബോർഡ് ചെയർമാനെ വിളിച്ചുവരുത്താൻ പാർലമെന്ററി സമിതി, നിയമനടപടിയുമായി ഒ’കോണർ ഭക്തിനിർഭരമായി രണ്ടാം കല്ലിട്ട പെരുന്നാൾ; ആഘോഷത്തോടൊപ്പം കാരുണ്യ സ്പർശമായി മൂന്നു കുഞ്ഞുങ്ങൾക്ക് ചികിത്സാസഹായം നൽകി സെന്റ് കുര്യാക്കോസ് ദേവാലയം ഒക്ടോബറിലെ റെക്കോർഡ് നിരക്കിൽ നിന്ന് 24% ഇടിഞ്ഞ് ക്രൂഡ് ഓയിൽ വില; അയർലൻഡിലെ ഇന്ധന-ഹീറ്റിംഗ് ഓയിൽ നിരക്കുകൾ കുറയാൻ സാധ്യത ഭവന പദ്ധതികൾ വൈകുന്നതിന് തടയിടാൻ സർക്കാർ; ജുഡീഷ്യൽ റിവ്യൂ നിയന്ത്രണങ്ങളും പുതിയ സമയപരിധികളും ഈ ആഴ്ച നിലവിൽ വരും അയർലൻഡിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് മുന്നൂറോളം വേപ്പ്-പുകയില കടകൾ; നടപടിയെടുക്കാതെ എച്ച്.എസ്.ഇ എന്ന് വിമർശനം ആരോഗ്യ ഇൻഷുറൻസ് നിരക്കുകൾ വീണ്ടും ഉയരുന്നു: ഡിസംബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ എച്ച്.എസ്.ഇ മുൻ മേധാവി ആൻ ഒ’കോണറെ പുറത്താക്കിയ സംഭവം; ബോർഡ് ചെയർമാനെ വിളിച്ചുവരുത്താൻ പാർലമെന്ററി സമിതി, നിയമനടപടിയുമായി ഒ’കോണർ ഭക്തിനിർഭരമായി രണ്ടാം കല്ലിട്ട പെരുന്നാൾ; ആഘോഷത്തോടൊപ്പം കാരുണ്യ സ്പർശമായി മൂന്നു കുഞ്ഞുങ്ങൾക്ക് ചികിത്സാസഹായം നൽകി സെന്റ് കുര്യാക്കോസ് ദേവാലയം ഒക്ടോബറിലെ റെക്കോർഡ് നിരക്കിൽ നിന്ന് 24% ഇടിഞ്ഞ് ക്രൂഡ് ഓയിൽ വില; അയർലൻഡിലെ ഇന്ധന-ഹീറ്റിംഗ് ഓയിൽ നിരക്കുകൾ കുറയാൻ സാധ്യത ഭവന പദ്ധതികൾ വൈകുന്നതിന് തടയിടാൻ സർക്കാർ; ജുഡീഷ്യൽ റിവ്യൂ നിയന്ത്രണങ്ങളും പുതിയ സമയപരിധികളും ഈ ആഴ്ച നിലവിൽ വരും അയർലൻഡിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് മുന്നൂറോളം വേപ്പ്-പുകയില കടകൾ; നടപടിയെടുക്കാതെ എച്ച്.എസ്.ഇ എന്ന് വിമർശനം
Friday, November 27, 2026
യുഎഇ സന്ദർശിക്കാൻ വിസയും ടിക്കറ്റും മാത്രം പോരാ; പരിശോധന കർശനമാക്കി വിമാനക്കമ്പനികൾ
Gulf Malayalam News

യുഎഇ സന്ദർശിക്കാൻ വിസയും ടിക്കറ്റും മാത്രം പോരാ; പരിശോധന കർശനമാക്കി വിമാനക്കമ്പനികൾ

ദുബായ്: വിസിറ്റിങ് വിസയിൽ യുഎഇയിലേക്കു പോകുന്നവരുടെ കൈവശം വിസയും ടിക്കറ്റും മാത്രം പോരാ. ഹോട്ടൽ ബുക്കിങ് രേഖകളും 5000 ദിർഹവും കൂടി കൈവശമുണ്ടെങ്കിലേ യുഎഇയിൽ പ്രവേശിക്കാനാവൂ. ഇത്രയും രേഖകളില്ലാതെ എത്തുന്നവരെ വിമാനക്കമ്പനികൾ മടക്കി അയച്ചു തുടങ്ങി.

ഒരു മാസത്തെ സന്ദർശക വിസയ്ക്ക് 3000 ദിർഹവും രണ്ടു മാസത്തെ വിസയ്ക്ക് 5000 ദിർഹവുമാണ് കൈവശം വേണ്ടത്. ഇത്രയും തുക ചെലവാക്കാവുന്ന ക്രെഡിറ്റ് കാർഡ് ഉണ്ടായാലും മതിയാകും. യാത്രക്കാരുടെ പക്കൽ മുഴുവൻ രേഖകളുമുണ്ടെന്ന് ഉറപ്പാക്കുന്ന പരിശോധന വിമാനക്കമ്പനികൾ‌ കർശനമാക്കിയതോടെ നിരവധി പേരുടെ യാത്ര മുടങ്ങി.

കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് സന്ദർശക വിസയും യാത്രാ ടിക്കറ്റും മാത്രമായി എത്തിയ നൂറു കണക്കിന് പേർക്കാണ് മറ്റു രേഖകൾ ഇല്ലാത്തതിനാൽ മടങ്ങേണ്ടി വന്നത്. യാത്ര മുടങ്ങിയവർക്ക് മറ്റൊരു ദിവസം യാത്ര ചെയ്യാനോ ടിക്കറ്റ് തുക മടക്കി നൽകാനോ വിമാനക്കമ്പനികൾ തയാറായിട്ടുമില്ല.

സന്ദർശക വിസയിലെ പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കിക്കൊണ്ടുള്ള അറിയിപ്പ് കഴിഞ്ഞ ചൊവ്വാഴ്ച വിമാനക്കമ്പനികൾക്ക് ലഭിച്ചു. ഇതുപ്രകാരം, രേഖകളില്ലാതെ യുഎഇയിൽ എത്തുന്നവരുടെ ഉത്തരവാദിത്വം വിമാനക്കമ്പനികൾക്കാണ്.

മതിയായ രേഖകളില്ലാതെ എത്തുന്ന ഓരോ യാത്രക്കാർക്കും 5000 ദിർഹം വീതമാണ് എയർലൈനുകൾക്കു മേൽ പിഴ ചുമത്തുന്നത്. അടുത്തിടെ പൂർണമായ രേഖകളില്ലാതെ വിമാനമിറങ്ങിയ യാത്രക്കാരെ യുഎഇയിൽ തടഞ്ഞു വച്ചിരുന്നു. ഇതേത്തുടർന്നാണ് വിമാനക്കമ്പനികൾ പരിശോധന കർശനമാക്കിയിരിക്കുന്നത്.

Editor
Correspondent