പരിശുദ്ധ പരുമല തിരുമേനിയുടെ 121-ാം ഓര്‍മപെരുനാൡനോടനുബന്ധിച്ച് ഇന്ന് രാത്രി നടന്ന റാസയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. പള്ളിയില്‍നിന്നും റാസ പടിഞ്ഞാറേ കുരിശടിയിലെത്തി പ്രധാന റോഡ് വഴി വടക്ക് ഭാഗത്തെ കുരിശടിയില്‍ എത്തി പ്രാര്‍ത്ഥന നടത്തി തിരികെ പള്ളി അങ്കണത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന നടത്തി. പെരുനാള്‍ സന്ധ്യാനമസ്‌കാരത്തിനുശേഷം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായും സഭയിലെ മറ്റ് മെത്രാപ്പോലീത്താമാരും കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് കാതോലിക്കാ ബാവായുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ക്ക് ശ്ലൈഹിക വാഴ്‌വ് നല്‍കി.
ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, ഡോ.ജോസഫ് മാര്‍ ദിവന്നാസിയോസ്, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ്, ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രയോസ്, ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ്, യാക്കോബ് മാര്‍ ഏലിയാസ്, ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ്, ഡോ.സഖറിയാസ് മാര്‍ അപ്രേം, ഗീവര്‍ഗീസ് മാര്‍ പീലക്‌സിനോസ്, ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ്, സഖറിയാ മാര്‍ സേവേറിയോസ് എന്നിവര്‍ ശ്ലൈഹിക വാഴ്‌വില്‍ സംബന്ധിച്ചു.
ഡോ.സഖറിയാസ് മാര്‍ അപ്രേം സന്ദേശം നൽകി.