വെസ്റ്റ് യോർക്ക്‌ഷെയർ മലയാളി അസോസിയേഷന് നവ നേതൃത്വം. ഈസ്റ്റർ, വിഷു, റംസാൻ ആഘോഷങ്ങൾ ഗംഭീരമാക്കി വെസ്റ്റ് യോർക്ക് ഷെയറിലെ മലയാളികൾ – New Leadership for west yorkshire malayali association
വെസ്റ്റ് യോർക്ക്ഷെയറിലെ ഏറ്റവും വലുതും, പഴയതുമായ വെസ്റ്റ് യോർക്ക്‌ഷെയർ മലയാളി അസോസിയേഷന് (വയ് മക്ക് ) ശക്തമായ നവ നേതൃത്വം. കഴിഞ്ഞ 06/04/24 നു വെയ്ക്ക് ഫീൽഡിൽ വച്ചു നടന്ന ഈസ്റ്റർ വിഷു റംസാൻ ആഘോഷത്തോടും, വാർഷിക പൊതുയോഗത്തോടും നടന്ന യോഗത്തിൽ ജനകീയരായ ജിജോ ചുമ്മാർ പ്രസിഡന്റ് ആയും , സജേഷ് കെ എസ് സെക്രട്ടറി ആയും സ്ഥാനം ഏറ്റെടുത്തു.
പ്രസ്തുത യോഗത്തിൽ ശ്രീമതി ഷീബാ ബിജു വൈസ് പ്രസിഡന്റ് ആയും പ്രിയ അഭിലാഷ് ജോയിന്റ് സെക്രട്ടറിആയും , ട്രെസ്റ്റി ചുമതല ജിമ്മി ദേവസികുട്ടിയും ഏറ്റെടുത്തു. വനിതകൾക്കും, പുതിയ തലമുറയിൽ പെട്ടവർക്കും, പഴയ തലമുറക്കാർക്കും ഒരേ പ്രാധാന്യം നൽകിയാണ് 18ആം വർഷത്തെ വയ്മ കമ്മിറ്റിയെ തിരഞ്ഞെടുത്തത്.
പ്രോഗ്രാം കോർഡിനേറ്റർ ആയി ശ്രീമതി വിനി മാത്യു, ശ്രീമതി ഷാരോൺ മാത്യു, ശ്രീ ഷിൽട്ട് മുത്തോലിൽ, ശ്രീ ബിനു മാത്യു, ശ്രീ ടെൽജോ പാപ്പച്ചൻ എന്നിവരെയും യൂത്ത് കോർഡിനേറ്റർമാരായി മിസ്സ് മിയ സാജൻ, മിസ്സ് നിക്കാ അനിൽകുമാർ, ശ്രീ ശ്രാവൺ പ്രദീപ് എന്നിവരെയും തെരഞ്ഞെടുത്തു.