• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, July 15, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam United Kingdom News / UK Malayalam News

യുകെയിൽ നഴ്സിങ് ഹോമിലെ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് പരുക്കേറ്റ മലയാളി യുവാവ് മരിച്ചു

Editor by Editor
November 15, 2024
in United Kingdom News / UK Malayalam News
0
Police
12
SHARES
409
VIEWS
Share on FacebookShare on Twitter

യുകെയിലെ ലങ്കാഷെയറിന് സമീപം ബ്ലാക്‌ബേണിൽ നഴ്‌സിങ് ഹോമിലെ ജോലിക്കിടെ കെട്ടിടത്തിന്റെ ലോഫ്റ്റിൽ നിന്ന് വീണ് പരുക്കേറ്റ് ഗുരുതരാവസ്ഥയിലായ മലയാളി യുവാവ് മരിച്ചു. കോട്ടയം കടത്തുരുത്തി സ്വദേശി അബിൻ മത്തായി (41) ആണ് മരിച്ചത്. നഴ്‌സിങ് ഹോമിൽ മെയിന്റനൻസ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്ന അബിൻ ലോഫ്റ്റിൽ റിപ്പയർ ജോലിക്കായി കയറുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു.

വീഴ്ചയിൽ തലക്ക് ഗുരുതര പരുക്കേറ്റ അബിനെ ആശുപത്രിയിൽ എത്തിച്ച് അതിതീവ്ര വിഭാഗത്തിൽ ചികിത്സയിൽ തുടരവേയാണ് അന്ത്യം. മൂന്ന് ദിവസം മുൻപായിരുന്നു അപകടം.  അപകട വിവരമറിഞ്ഞു സഹോദരൻ കാനഡയിൽ നിന്നും ഇന്നലെ യുകെയിലെത്തിയിരുന്നു. 

നഴ്‌സിങ് ഹോമിൽ ജോലി ലഭിച്ചതിനെ തുടർന്ന് ഒരു വർഷം മുൻപാണ് അബിനും ഭാര്യയും യുകെയിൽ എത്തുന്നത്. ഭാര്യ ജോലി ചെയ്യുന്ന കെയർ ഹോമിൽ തന്നെ മെയിന്റനൻസ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു അബിൻ. വെള്ളാശേരി വെട്ടുവഴിയിൽ മത്തായിയുടെ മകനാണ്. ഭാര്യ: ഡയാന.  മക്കൾ: റയാൻ, റിയ. സംസ്കാരം പിന്നീട്.

Tags: CanadaEuropeIndianNursing HomeUnited Kingdom
Next Post
Meta

71,38,32,00,000 രൂപ! ;മെറ്റയ്ക്ക് പിഴയിട്ട് യൂറോപ്യൻ യൂണിയൻ,ചെയ്ത തെറ്റ് എല്ലാവരെയും ബാധിയ്ക്കുക്കുന്നത്

Popular News

  • EU Demands Meta Drop Addictive Facebook and Instagram Features

    ഫേസ്ബുക്കിലെയും ഇൻസ്റ്റാഗ്രാമിലെയും ഇൻഫിനിറ്റ് സ്ക്രോളിങ് നിർത്തണം; മെറ്റയ്‌ക്കെതിരെ കടുത്ത നടപടിയുമായി യൂറോപ്യൻ യൂണിയൻ

    10 shares
    Share 4 Tweet 3
  • ആൻ പോസ്റ്റ് വ്യക്തമാക്കുന്നു: സ്ട്രീമിംഗ് മാത്രം ഉപയോഗിക്കുന്നവർക്കും ടിവി ലൈസൻസ് നിർബന്ധമാകുന്നതെപ്പോൾ?

    15 shares
    Share 6 Tweet 4
  • ഗായിക എസ്. ജാനകി അന്തരിച്ചു, വിടപറഞ്ഞത് സംഗീത പ്രേമികളുടെ ജാനകിയമ്മ

    10 shares
    Share 4 Tweet 3
  • വൈദ്യുതി നിരക്ക് കുറയ്ക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ഒന്നിക്കുന്നു; ഡബ്ലിനിൽ നിർണ്ണായക മന്ത്രിതല സമ്മേളനം

    10 shares
    Share 4 Tweet 3
  • അതിശക്തമായ ഉഷ്ണതരംഗം; അയർലൻഡിൽ കടുത്ത ജലനിയന്ത്രണവും കാട്ടുതീ മുന്നറിയിപ്പും

    13 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha