• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Thursday, December 25, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam United Kingdom News / UK Malayalam News

ബ്രിട്ടനിലെ റോയൽ കോളജ് ഓഫ് നഴ്സിങ്ങിന്റെ പ്രസിഡന്റായി ആലപ്പുഴക്കാരൻ ബിജോയ് സെബാസ്റ്റ്യൻ

Editor by Editor
November 14, 2024
in United Kingdom News / UK Malayalam News
0
Bijoy Sebastian

Bijoy Sebastian

13
SHARES
446
VIEWS
Share on FacebookShare on Twitter

അഞ്ചു ലക്ഷത്തിലേറെ അംഗങ്ങളുള്ള യുകെയിലെ ഏറ്റവും വലിയ നഴ്സിങ് ട്രേഡ് യൂണിയനായ റോയൽ കോളജ് ഓപ് നഴ്സിങ്ങിന്റെ പ്രസിഡന്റായി മലയാളിയായ മെയിൽ നഴ്സ് ബിജോയ് സെബാസ്റ്റ്യൻ തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയിൽനിന്നും ഒരാൾ ഈ സ്ഥാനത്ത് എത്തുന്നത്. ആലപ്പുഴ പുന്നപ്ര വണ്ടാനം സ്വദേശിയാണ് യൂണിവേഴസിറ്റി കോളജ് ഓഫ് ലണ്ടൻ ഹോസ്പിറ്റലിൽ സീനിയർ ക്രിട്ടിക്കൽ കെയർ നഴ്സായ ബിജോയ് സെബാസ്റ്റ്യൻ. യുകെയിലെ മലയാളികളായ നഴ്സിങ് ജീവനക്കാർ ഒന്നടങ്കം ഏകമനസോടെ ബിജോയിലെ പിന്തുണച്ചതോടെയാണ് സ്വദേശികളായ സ്ഥാനാർഥികളെ ബഹുദൂരം പിന്നിലാക്കി ബിജോയ് ഉജ്വല വിജയം നേടിയത്. ബ്രിട്ടനിലെ മലയാളികളായ നഴ്സുമാരുടെ ആവശ്യങ്ങൾക്ക് പരിഗണന ലഭിക്കാൻ ബിജോയിയുടെ നേതൃസാന്നിധ്യം ഏറെ സഹായകരമാകും.

ബ്രിട്ടനിലെ മലയാളികൾക്കാകെ അഭിമാനം നൽകുന്ന വിജയമാണ് ഇന്നലെ ബിജോയ് സ്വന്തമാക്കിയത്. ഒക്ടോബർ 14ന് ആരംഭിച്ച പോസ്റ്റൽ ബാലറ്റ് വോട്ടെടുപ്പ് നവംബർ 11നാണ് സമാപിച്ചത്. ഇതിനിടെ യുക്മ നഴ്സസ് ഫോറം ഉൾപ്പെടെയുള്ള നിരവധി മലയാളി സംഘടനകൾ ബിജോയിക്ക് പരസ്യ പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു. സോഷ്യൽ മീഡിയ വഴിയും മലയാളി നഴ്സുമാർക്കിടയിൽ ബിജോയിയുടെ സ്ഥാനാർഥിത്വത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.

ബിജോയ് ഉൾപ്പെടെ ആറുപേരാണ് മൽസരരംഗത്ത് ഉണ്ടായിരുന്നത്. 2025 ജനുവരി ഒന്നു മുതൽ 2026 ഡിസംബർ 31 വരെ രണ്ടുവർഷമാണ് പ്രസിഡന്റിന്റെ കാലാവധി. 1916ൽ ബ്രിട്ടനിൽ പ്രവർത്തനം ആരംഭിച്ച റോയൽ കോളജ് ഓഫ് നഴ്സിംങ്ങിന് ഇപ്പോൾ അഞ്ചുലക്ഷത്തിൽ പരം അംഗങ്ങളുണ്ട്. ആരോഗ്യ സംരംക്ഷണ മേഖലയിലെ ഏറ്റവും വലുതും ശക്തവുമായ സംഘടനയാണ് ആർ.സി.എൻ.

കോട്ടയം മെഡിക്കൽ കോളജിലെ നഴ്സിംങ് പഠനത്തിനും ഒരുവർഷത്തെ സേവനത്തിനും ശേഷം 2011ലാണ് ബാൻ്ഡ്-5 നഴ്സായി ബിജോയ് ബ്രിട്ടണിൽ എത്തുന്നത്. ഇംപീരിയൽ കോളജ് എൻ.എച്ച്.എസ് ട്രസ്റ്റിലായിരുന്നു ആദ്യ ജോലി. 2015ൽ ബാൻഡ് -6 നഴ്സായും 2016ൽ ബാൻഡ് -7 നഴ്സായും കരിയർ മെച്ചപ്പെടുത്തി. 2021ലാണ് ബാൻഡ് -8 തസ്തികയിൽ യൂണിവേഴ്സിറ്റി കോളജ് ഓഫ് ലണ്ടൻ ഹോസ്പിറ്റലിൽ എത്തുന്നത്. 2012ലാണ് ബിജോയ് റോയൽ കോളജ് ഓഫ് നഴ്സിങ്ങിൽ അംഗത്വം എടുക്കുന്നത്.

കൃഷിവകുപ്പിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനായ ആലപ്പുഴ പുന്നപ്ര വണ്ടാനം പുത്തൻപറമ്പിൽ സെബാസ്റ്റ്യൻ ജോസഫിന്റെയും വീട്ടമ്മയായ സോഫിയയുടെയും മകനാണ് ബിജോയ്. ഇംപീരിയൽ കോളജ് എൻ.എച്ച്.എസ് ട്രസ്റ്റിന്റെ കീഴിലുള്ള ഹാമർസ്മിത്ത് ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗം നഴ്സായ ദിവ്യയാണ് ഭാര്യ. മകൻ അഞ്ചാം ക്ലാസ് വിദ്യാർഥിയായ ഇമ്മാനുവേൽ. ബിജോയിയുടെ സഹോദരി ബ്ലസിയും ഭർത്താവ് ജിതിനും ലണ്ടനിൽ തന്നെ നഴ്സുമാരാണ്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രേഡ് യൂണിയനുകളിൽ ഒന്നിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്നും ഒട്ടേറെ പ്രതീക്ഷകളോടെയാണ് ഈ സ്ഥാനത്തെ കാണുന്നതെന്നും ബിജോയ് പറഞ്ഞു. ഏല്ലാവരും ചേർന്ന് പ്രവർത്തിച്ച് നഴ്സിങ് പ്രഫഷനെ കൂടുതൽ വില മതിക്കുന്നതും ബഹുമാനം അർഹിക്കുന്നതുമാക്കി മാറ്റാനാകും ശ്രമമെന്നും ബിജോയ് വ്യക്തമാക്കി. അംഗങ്ങൾക്കായി യൂണിയൻ കൂടുതൽ ഒരുമയോടെ കരുത്തുള്ള ശബ്ദമായി മാറുമെന്നും ബിജോയ് പ്രതികരിച്ചു.

Tags: AlappuzhaBijoy SebastianNursingRCNRoyal College of Nursing
Next Post
Relief for Irish Mortgage Holders

ECB നിരക്ക് വെട്ടിക്കുറയ്ക്കലുകളെ തുടർന്ന് ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ പുതിയ താഴ്ന്ന നിലയിലെത്തി

Popular News

  • ireland christmas 2025 a season of light and community..

    അയർലൻഡ് ക്രിസ്മസ് 2025: തണുപ്പിലും ആവേശം ചോരാതെ ആഘോഷങ്ങൾ

    9 shares
    Share 4 Tweet 2
  • മെട്രോലിങ്ക് പദ്ധതിയിലെ തടസ്സം നീങ്ങി: റനിലായിലെ വീടുകൾ സർക്കാർ ഏറ്റെടുക്കും

    10 shares
    Share 4 Tweet 3
  • ഡാനിയൽ അരുബോസ് കേസ്: ബ്രസീലിൽ ഒരാൾ അറസ്റ്റിൽ; അയർലണ്ടിലേക്ക് നാടുകടത്തും

    10 shares
    Share 4 Tweet 3
  • കൗണ്ടി ലിമറിക്കിൽ വാഹനാപകടം: കാർ ഡ്രൈവർ മരിച്ചു; എൻ20 (N20) റോഡ് അടച്ചു

    10 shares
    Share 4 Tweet 3
  • സ്ലൈഗോയിൽ വാഹനങ്ങൾക്ക് തീയിട്ട പ്രതിക്ക് ആറര വർഷം തടവ്

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha