• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, July 15, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam United Kingdom News / UK Malayalam News

കേംബ്രിജ് മേയറായി മലയാളി കോട്ടയം സ്വദേശി ബൈജു വര്‍ക്കി തിട്ടാല ചുമതലയേറ്റു 

Editor by Editor
May 28, 2024
in United Kingdom News / UK Malayalam News
0
baiju-thittala-varkey

baiju-thittala-varkey

9
SHARES
299
VIEWS
Share on FacebookShare on Twitter

യു കെ / കോട്ടയം : മലയാളക്കരക്ക് അഭിമാനമായി ബ്രിട്ടനിലെ ചരിത്ര പ്രസിദ്ധമായ കേംബ്രിജ് സിറ്റി കൗണ്‍സിലിന്റെ മേയറായി കോട്ടയം ആര്‍പ്പൂക്കര സ്വദേശി ബൈജു വര്‍ക്കി തിട്ടാല സ്ഥാനമേറ്റു. കേംബ്രിജ് കൗണ്‍സിലിലെ ഗില്‍ഡ്ഹാളില്‍ ഇന്നലെ രാവിലെ 11 ന് നടന്ന വാര്‍ഷിക കൗണ്‍സില്‍ യോഗത്തിലാണ് ലേബര്‍ പാര്‍ട്ടി പ്രതിനിധിയായ ബൈജു  ചുമതലയേറ്റത്. ഒരു വര്‍ഷമാണ് മേയര്‍ പദവിയില്‍ ബൈജുവിന്റെ കാലാവധി. 

കേംബ്രിജിലെ 42 അംഗ കൗണ്‍സിലില്‍ 25 പേരുടെ ഭൂരിപക്ഷമാണ് ലേബര്‍ പാര്‍ട്ടിക്കുള്ളത്. നിലവില്‍ മേയറായ കൗണ്‍സിലര്‍ ജെന്നി ഗോത്രോപ് വുഡിന്റെ പിന്‍ഗാമിയായാണ് ബൈജുവിന്റെ നിയമനം.  ചടങ്ങില്‍ ഭാര്യ ആന്‍സി തിട്ടാല, മക്കളായ അന്ന തിട്ടാല, അലന്‍ തിട്ടാല, അല്‍ഫോണ്‍സ് തിട്ടാല എന്നിവരെ കൂടാതെ യു.കെയിലെസുഹൃത്തുക്കളും പങ്കെടുത്തു. 
സമീപകാലത്ത് ബ്രിട്ടനിലെ സിറ്റി കൗണ്‍സിലുകളില്‍ മേയറാകുന്ന ഏഴാമത്തെ മലയാളിയാണ് ബൈജു തിട്ടാല. ഒരു വര്‍ഷമായി കേംബ്രിജ് സിറ്റി കൗണ്‍സിലിന്റെ ഡെപ്യൂട്ടി മേയറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. സാധാരണ കുടിയേറ്റക്കാരനായി കുടുംബസമേതം ബ്രിട്ടനിലെത്തിയ ബൈജു തന്റെ കഠിന പ്രയത്‌നത്തിലൂടെയാണ് കേംബ്രിജ് നഗരപിതാവ് എന്ന പദവിയില്‍ എത്തുന്നത്. യു.കെയില്‍ വിവിധ ജോലികള്‍ ചെയ്തുവന്നിരുന്ന ബൈജു 2008ല്‍ കേംബ്രിജ് റീജ്യനല്‍ കോളജില്‍ ചേര്‍ന്നതാണ്  വഴിത്തിരിവായത്. 

2013ല്‍ ആംഗ്ലിയ റസ്‌കിന്‍ സര്‍വകലാശാലയില്‍ നിന്ന് എല്‍.എല്‍.ബിയും ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാലയില്‍ നിന്ന് എംപ്ലോയ്മെന്റില്‍ ഉന്നത ബിരുദവും നേടി. 2018ല്‍ ആദ്യമായി കേംബ്രിജിലെ ഈസ്റ്റ് ചെസ്റ്റര്‍ട്ടന്‍ വാര്‍ഡില്‍ നിന്നാണ് ലേബര്‍ പാര്‍ട്ടിയുടെ ടിക്കറ്റില്‍ കൗണ്‍സിലറായി വിജയിച്ചത്. അറിയപ്പെടുന്ന ക്രിമിനല്‍ ഡിഫന്‍സ് സോളിസിറ്റര്‍ കൂടിയാണ് കോട്ടയം കരിപ്പൂത്തട്ട് തിട്ടാല പാപ്പച്ചന്‍-ആലീസ് ദമ്പതികളുടെ മകനായ ബൈജു. കേംബ്രിജില്‍ നഴ്‌സിങ് ഹോം യൂനിറ്റ് മാനേജരാണ് ഭാര്യ ആന്‍സി.

Tags: Baiju Thittala VarkeyCambridgeMayorUKUnited Kingdom
Next Post
Another pandemic is ‘absolutely inevitable

കോവിഡിന് ശേഷം അടുത്ത മഹമാരി വരുന്നു; ലോകരാജ്യങ്ങള്‍ തയ്യാറാകണമെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍

Popular News

  • EU Demands Meta Drop Addictive Facebook and Instagram Features

    ഫേസ്ബുക്കിലെയും ഇൻസ്റ്റാഗ്രാമിലെയും ഇൻഫിനിറ്റ് സ്ക്രോളിങ് നിർത്തണം; മെറ്റയ്‌ക്കെതിരെ കടുത്ത നടപടിയുമായി യൂറോപ്യൻ യൂണിയൻ

    10 shares
    Share 4 Tweet 3
  • ആൻ പോസ്റ്റ് വ്യക്തമാക്കുന്നു: സ്ട്രീമിംഗ് മാത്രം ഉപയോഗിക്കുന്നവർക്കും ടിവി ലൈസൻസ് നിർബന്ധമാകുന്നതെപ്പോൾ?

    15 shares
    Share 6 Tweet 4
  • ഗായിക എസ്. ജാനകി അന്തരിച്ചു, വിടപറഞ്ഞത് സംഗീത പ്രേമികളുടെ ജാനകിയമ്മ

    10 shares
    Share 4 Tweet 3
  • വൈദ്യുതി നിരക്ക് കുറയ്ക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ഒന്നിക്കുന്നു; ഡബ്ലിനിൽ നിർണ്ണായക മന്ത്രിതല സമ്മേളനം

    10 shares
    Share 4 Tweet 3
  • അതിശക്തമായ ഉഷ്ണതരംഗം; അയർലൻഡിൽ കടുത്ത ജലനിയന്ത്രണവും കാട്ടുതീ മുന്നറിയിപ്പും

    13 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha