വാട്ടർഫോർഡ്: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിച്ച് സിപിഐഎമ്മിന്റെ അന്താരാഷ്ട്ര ഘടകമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റസ് (AIC) ബ്രിട്ടൻ ആൻഡ് അയർലൻഡ്, വാട്ടർഫോർഡ് ബ്രാഞ്ച് അനുസ്മരണ യോഗം സംഘടിപ്പിച്ചു. വിവിധ സാമൂഹിക-സാംസ്‌കാരിക സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി പേർ യോഗത്തിൽ പങ്കെടുത്തു. എ.ഐ.സി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അഭിലാഷ് തോമസ് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. നവീൻ കെ.എസ്. അധ്യക്ഷനായ യോഗത്തിൽ ദയാനന്ദ് അനുശോചന പ്രമേയം അവതരിപ്പിച്ചു.













യാക്കോബായ സുറിയാനി സഭ അയർലൻഡ് ഭദ്രാസന സെക്രട്ടറി ഫാ. ഡോ. ജോബിമോൻ സ്കറിയ, എ.ഐ.സി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിനു തോമസ്, വാട്ടർഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ഷിജു ശാസ്താംകുന്നേൽ, വാട്ടർഫോർഡ് ഒ.ഐ.സി.സി. വൈസ് പ്രസിഡന്റ് സിജോ ഡേവിഡ്, മൈഗ്രൻറ് നേഴ്സസ് അയർലൻഡ് നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അനൂപ അച്യുതൻ, ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് സെക്രട്ടറി രാഹുൽ രവീന്ദ്രൻ, ടി.വി. ശ്രീധരൻ മാസ്റ്റർ, അനസ് എം. സെയ്ദ് എന്നിവരും അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.
എ.ഐ.സി. വാട്ടർഫോർഡ് ബ്രാഞ്ച് സെക്രട്ടറി ഷാജു ജോസ് സ്വാഗതവും ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് കമ്മിറ്റി അംഗമായ
സൗമ്യ ശശിധരൻ നന്ദിയും പറഞ്ഞു.
വാർത്ത ഷാജു ജോസ്