അയർലണ്ടിൽ ഉടനീളം വീശിയടിക്കുന്ന ഡെബി കൊടുംകാറ്റ് പൊതുഗതാഗതത്തെ സാരമായി ബാധിച്ചു ഇന്ന് പുലർച്ചെ എയർപോർട്ടിൽ പോവേണ്ടിയിരുന്ന പബ്ലിക് ബസുകൾ പലതും ക്യാൻസൽ ചെയ്തു. ഇപ്പോൾ കിട്ടിയ വിവരം വച്ച് ഫ്ലൈറ്റുകളും ഫെറികളും പബ്ലിക് ട്രാൻസ്‌പോർട് സെർവീസുകളും പലതും ക്യാൻസൽ ചെയ്തു.ഒരു ലക്ഷത്തിൽ പരം വീടുകളിൽ വൈദ്യുതി നിലച്ചു. സർക്കാർ ജീവനക്കാർക്ക് ആവശ്യമെങ്കിൽ ഇന്ന് വർക്ക് ഫ്രം ഹോം സ്വീകരിക്കാമെന്നും. അവധി ആവശ്യമെങ്കിൽ കൊടുക്കണമെന്നും വിവിധ സർക്കാർ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്
സാഹചര്യങ്ങൾ അങ്ങേയറ്റം മോശം ആയതിനാൽ തീരപ്രദേശങ്ങളിൽ നിന്നും കഴിയുമെങ്കിൽ വിട്ടുനിൽക്കാൻ ഫയർ ആൻഡ് എമർജൻസി മാനേജ്‌മന്റ് ദേശിയ ഡയറക്ടർ അറിയിച്ചു. സ്കൂളുകളും മറ്റും രാവിലെ 10 മണിക്ക് ശേഷം മാത്രം പ്രവർത്തിക്കുന്നതിനാൽ പല രക്ഷിതാക്കൾക്കും ജോലിക്കു പോവാൻ പറ്റാത്ത ഒരു സാഹചര്യം ഉണ്ടായിട്ടുണ്ട്.