സ്ലൈഗോ : അന്താരാഷ്‌ട്ര നേഴ്സസ് ദിനാഘോഷത്തിൻറെ ഭാഗമായി സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഇന്ത്യൻ നഴ്സുമാരെ ആദരിച്ചു .ഇന്നുച്ചയ്ക്ക് (മെയ് 10 ) ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഹോസ്പിറ്റൽ ജനറൽ മാനേജർ ഗ്രോണിയ മക്കാൻ , ഡയറക്ടർ ഓഫ് നഴ്സിംഗ് മോറാ ഹെഫേർമാൻ ,ക്ലിനിക്കൽ ഫെസിലിറ്റേറ്റർ മാർഗരറ്റ് കോൻ തുടങ്ങിയവർ പങ്കെടുത്തു. ആശുപത്രിയിലെ നഴ്സിംഗ് സമൂഹത്തിലെ നല്ല ശതമാനം ഇന്ത്യയിൽ നിന്നുള്ള നഴ്‌സുമാരാണ് .
രോഗികൾക്ക് മികച്ച പരിചരണം നൽകുന്ന ഇന്ത്യൻ നേഴ്സ്മാർക്ക് മാനേജ്‌മെന്റ്റ് പ്രത്യേകം നന്ദി പറഞ്ഞു .