മയോയിൽ ഇന്നലെ ഉച്ചക്ക് ഉണ്ടായ വാഹനാപകടത്തിൽ മലയാളി നേഴ്സ് ലിസി സാജു കൊല്ലപ്പെട്ടു. റോസ്കോമ്മോൺ ഹോസ്പിറ്റലിൽ വർഷങ്ങൾ ആയി ജോലി ചെയ്തിരുന്ന ലിസി സാജു കൂത്താട്ടുകുളം പാലക്കുഴ സ്വദേശി ആണ്.
N59 റോഡില്‍ ന്യൂപോര്‍ട്ടിനും മുള്‍റാനിക്കുമിടയില്‍ വൈകിട്ട് 4.30 മണിയോടെയാണ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.
ഏക മകൻ എഡ്വിനോടൊപ്പം കൗണ്ടി കിൽഡെയറിലെ നേസിനടുത്ത് കില്ലിലാണ് ഇവർ താമസിക്കുന്നത്. മകൾ ദിവ്യ, മരുമകൾ രാഖി.
ഇതേ വാഹനത്തിലുണ്ടയിരുന്ന ലിസിയുടെ ഭർത്താവ് അടക്കം മറ്റ് രണ്ട് പേര്‍ക്ക് കൂടി ഗുരുതരമായ പരിക്കുകളുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.ഇവരെ മയോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.ബന്ധുക്കൾക്കൊപ്പം അവധികാലയാത്രയ്ക്കായാണ് ഇവരുടെ സംഘം കൗണ്ടി മയോയിൽ എത്തിയത്.
രണ്ടാമത്തെ വാഹനത്തിലുണ്ടായിരുന്ന മറ്റു നാല് പേരെയും പരിക്കുകളോടെ മയോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.