• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Sunday, November 9, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News

ക്രാന്തിയുടെ മെയ്ദിന അനുസ്മരണം ശനിയാഴ്ച ഡബ്ലിനിലും ഞായറാഴ്ച വാട്ടർഫോർഡിലും;ബ്രിട്ടനിലെ മുൻപ്രതിപക്ഷനേതാവുംലേബർ പാർട്ടി അധ്യക്ഷനുമായിരുന്ന ജെർമി കോർബിൻ പങ്കെടുക്കുന്നു

Dayanand KV by Dayanand KV
May 10, 2024
in Ireland Malayalam News
0
Kranthi May Day 2024
9
SHARES
299
VIEWS
Share on FacebookShare on Twitter

ഡബ്ലിൻ: ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പിൽക്കാല സമരങ്ങൾക്ക് എന്നും പ്രചോദനമായിരുന്നു മെയ്ദിന പ്രക്ഷോഭം . തൊഴിലാളികളുടെ അവകാശത്തിനായുള്ള പോരാട്ടത്തിന് കരുത്തായി ലോകമെങ്ങും മെയ്ദിന അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കപ്പെടുകയാണ്. അയർലണ്ടിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെയ്ദിന അനുസ്മരണ പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി കേന്ദ്ര കമ്മറ്റി അറിയിച്ചു. മെയ് 11ന് ശനിയാഴ്ച ഡബ്ലിനിലും മെയ് 12ന് ഞായറാഴ്ച വാട്ടർഫോർഡിലുമായിട്ടാണ് അനുസ്മരണ പരിപാടികൾ ഒരുക്കിയിട്ടുള്ളത്.

ഡബ്ലിനിലെ കാൾട്ടൺ ഹോട്ടലിൽ (eircode- K67P5C7) ശനിയാഴ്ച സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടിയിൽ എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. സുനിൽ പി. ഇളയിടം മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്. ബ്രിട്ടന്റെ മുൻപ്രതിപക്ഷ നേതാവും ലേബർ പാർട്ടിയുടെ നേതാവുമായി പ്രവർത്തിച്ച ബ്രിട്ടനിലെ സമുന്നതനായ ഇടതുപക്ഷ നേതാവ് ജെറമി ബർണാഡ് കോർബിൻ പരിപാടിയിൽ പങ്കെടുക്കുന്നതാണ്. 1983 മുതൽ പാർലമെൻറ് അംഗമായി കോർബിൻ പ്രവർത്തിക്കുന്നു. വൈകുന്നേരം 3 മുതൽ 6 മണി വരെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

ഞായറാഴ്ച വാട്ടർഫോർഡിൽ വാട്ടർഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെയ്ദിന അനുസ്മരണ പരിപാടിയിലും സുനിൽ പി. ഇളയിടം പങ്കെടുക്കുന്നതാണ്. വാമയിൽ (Waterford Academy of Music and arts, X91W1XF)വെച്ച് വൈകുന്നേരം നാലുമണിക്ക് ആരംഭിക്കുന്ന പരിപാടി 7.30ന് ലഘു ഭക്ഷണത്തോടുകൂടി അവസാനിക്കുന്നതാണ്.

ഡബ്ലിനിലും വാട്ടർഫോർഡിലുമായി ക്രാന്തി സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കേന്ദ്ര കമ്മിറ്റി അറിയിച്ചു.

Tags: DublinKranthiMay Day
Next Post
Tribute to Indian nurses at Sligo University Hospital

സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഇന്ത്യൻ നേഴ്സ്മാർക്ക്  ആദരം

Popular News

  • shabna mahmod (2)

    യുകെ ഇമിഗ്രേഷൻ പരിഷ്‌കരണത്തിന് ഡാനിഷ് മാതൃക

    10 shares
    Share 4 Tweet 3
  • ഫാസ്റ്റ് വേ കൊറിയർ സർവ്വീസ് തകർന്നു: ജീവനക്കാർക്ക് ശമ്പളമില്ല, പാഴ്സലുകൾ ട്രാക്ക് ചെയ്യാനാവുന്നില്ല

    10 shares
    Share 4 Tweet 3
  • ‘വീടിന് മേലുള്ള നികുതി, ഭീഷണിപ്പെടുത്തലാണ്’; പ്രോപ്പർട്ടി ടാക്സ് നിർത്തലാക്കണമെന്ന് സ്ലൈഗോ കൗൺസിലർ

    10 shares
    Share 4 Tweet 3
  • യുവതികളെ ലൈംഗികമായി പീഡിപ്പിച്ചു; ബാലെ അധ്യാപകന് ഏഴ് വർഷം തടവ്

    11 shares
    Share 4 Tweet 3
  • വധശ്രമം, മനുഷ്യക്കടത്ത് ഉൾപ്പെടെ ഗുരുതര കേസുകളിൽ; അന്താരാഷ്ട്ര വാറന്റിൽ 11 പേരെ ഗാർഡൈ അറസ്റ്റ് ചെയ്തു

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha