അയർലൻഡ് ∙ പുതുവർഷത്തോടനുബന്ധിച്ച് എല്ലാവർഷവും നടത്തിവരാറുള്ള മാസ് ഇവന്റസ് മ്യൂസിക് ഫെസ്റ്റ് ഈ വർഷം ജനുവരി 17ന് ഡബ്ലിൻ സയൻറ്റോളജി ഓഡിറ്റോറിയത്തിൽ നടക്കും. മാസ് ഇവന്റ്സും ഷീല പാലസും ചേർന്ന് നടത്തുന്ന പരിപാടിയിൽ K North, Kudil the Band, Back Benchers, Aura, Thakil Live എന്നീ ബാൻഡുകളും ഒരുമിക്കുന്നു.
മലയാളികളുടെ ഇഷ്ട ഗായകരായ ജി വേണുഗോപാൽ, നജീം അർഷാദ്, സയനോര, നിത്യ മാമ്മൻ, വൈഷ്ണവ് ഗിരിഷ് തുടങ്ങിയവരും ബാൻഡുകളോടൊപ്പം ചേരുന്നു.
ജനുവരി 18ന് തെക്കൻ അയർലണ്ടിലെ മലയാളികൾക്കായി മാസ് ഇവന്റ്സും ഗ്രീൻ ചില്ലിയും ചേർന്ന് വേണുഗോപാൽ ലൈവ് എന്ന പേരിൽ ഒരു ഷോ കൂടി ലിമെറിക്ക് സ്ട്രാൻഡ് ഹോട്ടലിൽ നടക്കും. ടൈലക്സ് ഗ്രൂപ്പ് മെയിൻ സ്പോൺസായ രണ്ടു ഷോകളുടെയും ടിക്കറ്റുകൾ www.masseventsireland.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.