അയർലണ്ടിൽ വാടക വീട്ടിൽ താമസിക്കുന്ന എല്ലാവരുടെയും ജീവിത ചിലവിനു പരിഹാരം കാണുവാൻ ആയി സർക്കാർ പ്രഖ്യാപിച്ച പരിഹാരം ആയ റെന്റ് ടാക്സ് ക്രെഡിറ്റ്നു അപേക്ഷിക്കുന്നവർ വളരെ കുറവെന്ന് റിപ്പോർട്ട്. റെന്റ് ടാക്സിന് അർഹരായി രാജ്യത്തു ആകെ 400000 പേർ മാത്രമേ ഉള്ളു എന്നും ഏകദേശം 65000 പേർ മാത്രമേ അതിനു അപേക്ഷിച്ചിട്ടുള്ളൂ എന്നും Sinn Fein പാർട്ടിയിൽ TD-യായ Eoin O Broin പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു.
രാജ്യത്തു വാടകനിരക്ക് കുത്തനെ ഉയർന്നത് കാരണം 2023ലെ ബഡ്ജറ്റിൽ ആണ് റെന്റ് ടാക്സ് ക്രെഡിറ്റ് എന്ന ക്ഷേമപദ്ധതി ഐറിഷ് സർക്കാർ പ്രഖ്യാപിച്ചത്. 500 യൂറോ തിരികെ ലഭിക്കുന്ന രീതിയിൽ ആയിരുന്നു പദ്ധതി. 2024ലെ പുതിയ ബഡ്ജറ്റിൽ ഇത് 750 യൂറോ ആയി ഉയർത്തി. ഈ വര്ഷം ഇതിനു അപേക്ഷിച്ചവർ 64901 പേർ മാത്രമേ അപേക്ഷിച്ചിട്ടുള്ളു. ഈ വർഷത്തെ ടാക്സ് ക്രെഡിറ്റ് അപ്ലൈ ചെയ്യാൻ നിങ്ങള്ക്ക് നാലു വര്ഷം വരെ സമയം ഉണ്ട്.
PAYE ടാക്സ് നൽകുന്നവർക്ക് മാത്രമേ റെന്റ് ടാക്സ് ക്രെഡിറ്റ് അപേക്ഷിക്കാൻ പറ്റുകയുള്ളൂ. ബിസിനസ് ചെയ്യുന്നവർക്ക് ഈ റെന്റ് ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാൻ അടുത്ത വര്ഷം മുതൽ മാത്രമേ പറ്റുകയുള്ളൂ എന്നും പാർലമെന്റിൽ TD O Broin-ന്റെ ചോദ്യത്തിന് ഉത്തരം ആയി ധനകാര്യമന്ത്രി മൈക്കല്‍ മക്ഗ്രാത്ത് മറുപടി പറഞ്ഞു