ഐറിഷ് കാൻസർ സൊസൈറ്റിക്ക് വേണ്ടി നടത്തപ്പെടുന്ന പരിപാടി നവംബർ 19-ന് വൈകീട്ട് 7 മണി മുതൽ കോർക്ക് ക്ലെയ്ടൺ സിൽവർ സ്പ്രിങ്സ് ഹോട്ടലിൽവെച്ച് നടക്കും.
സംഗീതത്തെ സ്നേഹിക്കുന്ന ഒരുപിടി നല്ല കലാകാരന്മാരുടെ കൂട്ടായ്മയായ ഡാഫൊഡിൽസ് – ദി ബാൻഡ് ഓഫ് അയർലൻഡ്, നവംബർ 19-ന് ഐറിഷ് കാൻസർ സൊസൈറ്റിക്ക് വേണ്ടി ഒരു ചാരിറ്റി ഇവൻറ് സംഘടിപ്പിക്കുന്നു.
ക്ലെയ്ടൺ സിൽവർ സ്പ്രിങ്സ് ഹോട്ടൽ കോർക്കിൽവച്ചാണ് ഈ മെഗാ മ്യൂസിക്കൽ ഇവൻറ് അവതരിപ്പിക്കുന്നത്.
സിനിമാ ഗാനരചയിതാവും നടനും ഗായകനും കൂടിയായ ഉണ്ണി കാർത്തികേയൻ, ചെറിയ പ്രായം മുതൽ നിരവധി സ്റ്റേജുകളിലും ടിവി പരിപാടികളിലും സിനിമ പിന്നണി ഗാനരംഗത്തും സജീവ സാന്നിധ്യമായ നിയാ പതിയാല എന്നിവർ ഡാഫൊഡിൽസ് ബാൻഡിന്റെ മുഖ്യഗായകരിൽപ്പെടുന്നു. ഇവരെ കൂടാതെ ഗായകരായ ആശ എബിൻ, നിഷ രാജു, മഹേഷ്, സിദ്ധാർഥ് എന്നിവരും ഈ പരിപാടിയിൽ അണിചേരും. സുബിനും ജോബിനും കീബോർഡും ജിബു റിഥം പാഡും ബാൻഡിനായി കൈകാര്യം ചെയ്യും.
നവംബർ 19 വൈകുന്നേരം 7 മണി മുതൽ നടക്കുന്ന ഈ പരിപാടിയുടെ ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം തുടങ്ങിക്കഴിഞ്ഞു.
ഈ പരിപാടിയിൽ പങ്കെടുക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
https://daffodils.sumupstore.com/